168 ശരീരശാസ്ത്രം ളെ കടിക്കും; ഇവയെല്ലാം ശരീരത്തിന്നു ദോഷകരമാകുന്നു. രാവിലെ വളരെ നേരം കിടക്കയിൽതന്നെ കിടക്കുന്നതു മടിയന്മാരുടെ ലക്ഷണമാണ്. നമ്മുടെ മുറ. രോഗങ്ങൾ ഈശ്വരനാൽ അയക്കപ്പെടുന്നു എന്നും, മനുഷ്യർക്കു അവയെ തടുത്തു നിർത്തുവാൻ കഴിയുന്നതല്ലെന്നും ചിലർ പറയുന്നതായി ഈ ഭാഗത്തിൻറെ ആരംഭത്തിൽ വായിച്ചുവല്ലോ. നാം രോഗം ഇല്ലാതെ സുഖമായി ഇരിക്കേണമെന്നു ഇച്ഛിച്ചാൽ, ആ വിധം ഇരിക്കുവാൻ കഴിയുമോ എന്നും രോഗങ്ങളെ നാം ശ്രമിച്ചാൽ തടുത്തുനിർത്തുവാൻ കഴിയാത്തതോ എന്നും ഇപ്പോൾ ആലോചിച്ചുനോക്കി പറയുവിൻ. മുമ്പു, ചിലർ പറയുന്നു എന്നു പറഞ്ഞതു ശരിതന്നെ; എങ്ങിനെയെന്നാൽ ഈശ്വരൻ വിധിച്ചിട്ടുള്ള സുഖഹേതുക്കളായ നിയമങ്ങളെ നാം ലംഘിച്ചു നടന്നാൽ അവരെ ശിക്ഷിപ്പാൻ വേണ്ടി ഈശ്വരൻ രോഗങ്ങളെ അയക്കുന്നു. നിങ്ങൾ എല്ലാവരും മുൻപറഞ്ഞ സുഖഹേതുനിയമങ്ങളെയും സൂക്ഷിച്ചുനോക്കി അതുപ്രകാരം പ്രവൃത്തിച്ചു ദൃഢഗാത്രന്മാരും അരോഗികളും ആയി ഭവിക്കേണ്ടതാണ്. ഇങ്ങിനെയുള്ള വിധികളെ നിങ്ങൾ മാത്രം അനുസരിച്ചാൽ പോരാ; ഈ വിധികളേയും ഈ വിധി ലംഘിച്ചു നടക്കുന്നവർക്കു നേരിടുന്ന ദോഷത്തേയും അറിയാത്തവർക്കു ഉപദേശിക്കുക വേണ്ടതാണ്. തീയിൻറെ സ്വഭാവം അറി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.