Jump to content

താൾ:Shareera shasthram 1917.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20. ദേഹശുദ്ധി, വ്യായാമം മുതലായവ 167 ത്തെ കളഞ്ഞു മനസ്സിന്ന് ഉന്മേഷത്തെ കൊടുക്കുന്നു എങ്കിലും ഇതിനെ വ്യായാമത്തിന്നു തുല്യമായി വിചാരിപ്പാൻ ഒരിക്കലും പാടുള്ളതല്ല. വ്യായാമം കൊണ്ടു ദേഹം ദൃഢമായി ഭവിച്ചാൽ തലച്ചോറു നല്ലവണ്ണം പ്രവൃത്തിക്കും. ദേഹത്തിന്നു ബലം ഉണ്ടാകണം എന്നു വിചാരിച്ചു, തലച്ചോറിന്ന് അല്പമെങ്കിലും പ്രവൃത്തി കൊടുക്കാതെ എല്ലായ്പോഴും വ്യായാമം ചെയ്യുന്ന ഒരുവൻ ബുദ്ധിയില്ലാത്തടിയനായിതീരും.

വിശ്രമം(Rest) പകൽ മുഴുവനും പ്രവൃത്തിയെടുത്ത ഒരുവന്നു വിശ്രമം അത്യാവശ്യമാകുന്നു. പകൽ മുഴുവനും നമ്മുടെ തലച്ചോറും മറ്റു അവയവങ്ങളും പ്രവൃത്തി്യെടുക്കുന്നു. ഇതിന്നു വേണ്ടിയാകുന്നു നാം രാത്രിയിൽ ഉറങ്ങുന്നത്. രാത്രിയിൽ ഉറക്കം അത്യാവശ്യകമാകുന്നു. ആരോഗ്യശാസ്ത്രജ്ഞന്മാർ, ചെറിയ കുട്ടികൾക്കു 16 മണിക്കൂർ സമയവും, 8-12 വയസ്സുള്ള കുട്ടികൾക്കു 10-12 മണിക്കൂർ സമയവും, 16 വയസ്സുള്ളവർക്കു 9 മണിക്കൂർ സമയവും, 16 വയസ്സുമുതൽ വയസ്സന്മാർവരെ 7-8 മണിക്കൂർ നേരവും, നന്നേ വയസ്സന്മാർക്കു അധികം സമയവും ഉറക്കം നിയമമായി വിധിച്ചിരിക്കുന്നു. രാത്രിസമയങ്ങളിൽ സർക്കസ്സ് നാടകം മുതലായവ കാണ്മാൻ കൂടെക്കൂടെ പോയി ഉറക്കം കഴിക്കുന്നതും, വളരെ നേരം പാഠങ്ങൾ പഠിക്കുന്നതും ദേഹത്തിന്നു ദോഷകരമാകുന്നു. ചില കുട്ടികൾ പരീക്ഷസമയങ്ങളിൽ രാത്രി ഉറക്കം ഒഴിപ്പാൻ വേണ്ടി ചായ മുതലായതുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/184&oldid=170326" എന്ന താളിൽനിന്ന് ശേഖരിച്ചത്