Jump to content

താൾ:Shareera shasthram 1917.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166 ശരീരശാസ്ത്രം പിച്ച്, അനേകം രോഗങ്ങൾ പിടിപെട്ടു, അല്പായുസ്സായി അവൻ മരണത്തെ പ്രാപിക്കും. അതുകൊണ്ടു നിങ്ങൾ അരോഗദൃഢഗാത്രന്മാരായി വളരെക്കാലം സുഖമായി ജീവിച്ചിരിക്കേണമെങ്കിൽ, വ്യായാമം വീഴ്ചവരുത്താതെ ചെയ്തുകൊള്ളേണ്ടതാണ്. കുട്ടികൾക്കും, വലിയ ആളുകൾക്കും, എല്ലാവർക്കും വൈകുന്നേരം കാൽപന്താട്ടം(foot-ball) ക്രികെറ്റ്, ടെന്നിസ്സ് മുതലായ കളികൾ ദേഹത്തിന്ന് ആരോഗ്യപ്രദങ്ങളാകുന്നു. കുട്ടികൾ ശുദ്ധവായു ഉള്ള മൈതാനങ്ങളിൽ ചടുകുടുപ്പാണ്ടി, ആട്ടക്കളം മുതലായ കളികളും കുതിരതാണ്ടുക,പന്തയഓട്ടം മുതലായവയേയും ശീലിക്കേണ്ടതാണ്. ചില കുട്ടികൾ പകൽ മുഴുവൻ സ്കൂളിൽ പഠിച്ചു വീട്ടിൽ മടങ്ങി എത്തിയതിൽപിന്നെയും എല്ലായ്പോഴും വായിച്ചുകൊണ്ടുതന്നേയിരിക്കുന്നു. ഇതിനാൽ തലച്ചോറിനു പ്രവൃത്തി അധികമാവുകയും മറ്റുള്ള അവയവങ്ങൾക്കു പ്രവൃത്തി ഇല്ലാതെ വരികയും ചെയ്യുന്നു. ഇതുപോലെതന്നെ വലിയ ആളുകളിൽ ചിലർ പകലും രാത്രിയും എല്ലായ്പോഴും ആപ്പീസ്സു പ്രവൃത്തികളേത്തന്നെ ച്യ്തുകൊണ്ടിരിക്കുന്നു. ഇതുകൊണ്ടു ദേഹത്തിലുള്ള അവയവങ്ങൾക്കു ശരിയായ പ്രവൃത്തി ഇല്ലാത്തതുകൊണ്ട് അവ പാടവമില്ലാതെ ആയിതീരുന്നു. ചിലർ വൈകുന്നേരം ശീട്ടുകളിച്ചും കൊണ്ടിരിക്കുന്നു. ഇതു, അദ്ധ്വാനിച്ചു പ്രവൃത്തിയെടുത്തതിനാൽ ഉണ്ടായ ക്ഷീണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/183&oldid=170325" എന്ന താളിൽനിന്ന് ശേഖരിച്ചത്