Jump to content

താൾ:Shareera shasthram 1917.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20. ദേഹശുദ്ധി, വ്യായാമം മുതലായവ 165 ഭവിക്കുന്നു. ഇതുപോലെ നിങ്ങൾ നിങ്ങളുടെ അതാതു അവയവങ്ങൾക്കു ക്രമമായി വ്യായാമത്തെ കൊടുക്കുന്നതായാൽ, അവ വലുതാവുകയും, ബലമുള്ളവയായിത്തീരുകയും ചെയ്യും. ഇതുകൂടാതെ വൈകുന്നേരം ഓടിക്കളിച്ചു വീട്ടിലേക്കു മടങ്ങുന്പോൾ വളരെ വിശപ്പ് ഉണ്ടായിരിക്കും. എന്തുകൊണ്ടെന്നാൽ വ്യായാമം ചെയ്യുമ്പോൾ എല്ലാ അവയവങ്ങളും പ്രവൃത്തിക്കുന്നതിനാൽ അവക്ക് അധികമായ പ്രാണവായുവും ആഹാരവും വേണ്ടിവരുന്നു. വ്യായാമം നമ്മുടെ അവയവങ്ങൾക്കു ബലത്തേയും നല്ലവണ്ണം പ്രവൃത്തിയെടുപ്പാനുള്ള ശക്തിയേയുംകൊടുക്കുന്നു.

വ്യായാമം ഇല്ലാത്ത ഒരുവൻറെ സ്ഥിതിയെ നോക്കുക. ഇവൻറെ രക്തം മുൻപറഞ്ഞ മാതിരി ശുദ്ധമായിരിപ്പാൻ ഇടയില്ല. പേശികൾ(Muscles) വൃദ്ധിയാവാനും സംഗതിയില്ല; പേശികൾ മെലിഞ്ഞു ക്ഷീണഗതിയെ പ്രാപിച്ചിരിക്കും. അവന്നു നല്ല വിശപ്പും ഉണ്ടാവുന്നതല്ല; ഉച്ചക്കു കഴിച്ച ആഹാരം ദഹിക്കുന്നില്ല; രാത്രി ക്രമമായി ഉറക്കവും ഇല്ല; ഇങ്ങനെതന്നെ കാലക്രമേണ അനേകം രോഗങ്ങൾ പിടിപെട്ടു വൈദ്യന്മാരെ അന്വേഷിച്ചു നടക്കും. ഇങ്ങനെയുള്ളവൻറെ ദേഹം വിളർത്തു, രക്തം അശുദ്ധമായി, വൃക്കകൾ യകൃത്ത് ആമാശയം മുതലായ അവയവങ്ങൾ ക്രമമായി ഉന്മേഷത്തോടുകൂടി പ്രവൃത്തിക്കാതെ മന്ദഗതിയെ പ്രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/182&oldid=170324" എന്ന താളിൽനിന്ന് ശേഖരിച്ചത്