Jump to content

താൾ:Shareera shasthram 1917.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

160 ശരീരശാസ്ത്രം

ലികളെക്കൊണ്ടാണ് പരക്കുന്നത്. പ്ലേഗ് രോഗം ചെറിയ ഒരു മാതിരി വിഷബീജങ്ങളാൽ ഉണ്ടാവുന്നു. മലേരിയാ ബീജങ്ങളെ കൊതുക്കൾ പരത്തുന്നതുപോലെ ചെള്ളു (flea) കൾ പ്ലേഗ് ബീജങ്ങളെ പരത്തുന്നു. ചെള്ള് ചില ജന്തുക്കളുടെ രക്തം കടിച്ചു ജീവിക്കുന്ന ഒരു പ്രാണിയാക്കുന്നു; പേൻ നമ്മുടെ തലയിൽ ജീവിച്ചിരിക്കുന്നതുപോലെ, ചെള്ള് എലികളിന്മേൽ ജീമിച്ചിരിക്കുന്നു. കൊതുക്കളെപ്പോലെ ചെള്ളുകൾക്കു പറക്കുവാൻ കഴിയുന്നതല്ല. പ്ലഗ് രോഗം എലികൾക്കാണ് അധികം ഉണ്ടാവുന്നതു എന്നു ആംഗ്ലേയവൈദ്യന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ള എലികളുടെ രക്തത്തെ ചെള്ളുകൾ കടിക്കുമ്പോൾ, ചില പ്ലേഗ് ബീജങ്ങളും അകത്തു ചെല്ലുന്നു; നമ്മുടെ വീടുകളിൽ എലികൾ വരുമ്പോൾ. അവററിന്മേലിരിക്കാനിടയുള്ള ചെള്ളുകൾ വീട്ടിലുള്ളവരുടെ വസ്ത്രം കിടക്ക മുതലായ തുകളിലോ അല്ലെങ്കിൽ സാമാനങ്ങളിലോ വീണ്, അവ ജനങ്ങളെ അവ കടിക്കുന്നു; ഇങ്ങിനെ കടിക്കുന്നതിനാൽ ജനങ്ങളുടെ ദേഹത്തിനുള്ളിൽ പ്ലേഗ് ബീജങ്ങൾ പ്രവേശിക്കുന്നു. ഇങ്ങിനെയാണ് പ്ലേഗ് പരക്കുന്നത്.

    പ്ലേഗിനെ തടുക്കേണമെങ്കിൽ, വീടുകളിൽ എലികൾ വരാതെ തടുത്തുനിർത്തണമെന്ന് ഇതിൽനിന്നു നിങ്ങൾക്കു എഴുപ്പത്തിൽ മനസ്സിലാക്കാം. നമ്മുടെ വീടുകളിൽ എലികൾ വരുന്നത് എന്തിനാണ്?

വീടിൽ എല്ലാ ഭാഗങ്ങളേയും വെടിപ്പുവരുത്തി വൃത്തിയാക്കി സാധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/177&oldid=170319" എന്ന താളിൽനിന്ന് ശേഖരിച്ചത്