താൾ:Shareera shasthram 1917.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19. രോഗങ്ങളും ചില ജന്തുക്കളും 159

    മൂട്ട(Bug). ഇതു, മദിരാശിയിൽ ഇപ്പോൾ അവിടവിടെ കാലഅജാര   (Kala Azar) എന്നു പേരായ ഒരു പനിയെ പരത്തുന്നതായി കണ്ടുപിടിച്ചിക്കുന്നു. മലേറിയ പനി  ഒരു  ബീജത്താൽ ഉണ്ടാവുകയും ആ ബീജം കൊതുവാൽ ഒരു മനുഷ്യങ്കൽനിന്നു മറെറാരു മനുഷ്യനിൽ പരക്കുന്നതായും മുമ്പു പറഞ്ഞുവല്ലോ; അതുപോലെതന്നെ, കാലഅജാർ പനി ഒരു മാതിരി ബീജത്താൽ ഉണ്ടാവുകയും മൂട്ട ആ ബീജത്തെ ഒരുവൻറ രക്തത്തിൽനിന്നു മറെറാരുത്തൻറ രക്തത്തിൽ കൊണ്ടുപോയി ചേർക്കുകയും ചെയ്യുന്നു.
  എലികൾ. നമ്മുടെ വാടുകളിൽ ഇവയാൽ ഉണ്ടാവുന്ന ഉപദ്രവം നിങ്ങൾക്ക് അറിയാമല്ലോ. ഇവ മുറികളിലുള്ള വസ്ത്രങ്ങളെ കടിക്കുക ധാന്യങ്ങളെ തിന്നുക മുതലായ ഉപദ്രവങ്ങൾക്കുപുറമെ അവ ഘോരമായ രോഗത്തിനു കാരണമായ ചെറിയ ജന്തുക്കളെ 


                     72. ചെള്ള്.

ഒരു സ്ഥലത്തുനിന്നു മറെറാരു സ്ഥലത്തെക്കു കൊണ്ടുപോയി ചേർക്കുകയും ചെയ്യുന്നു. നമ്മുടെ ദേശത്തിൽ ഇപ്പോൾ കൊല്ലന്തോറും അനേകസഹസ്രം ജനങ്ങളുടെ മരണത്തിന്നു കാരണമായ പ്ലേഗ് രോഗം ഈ എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/176&oldid=170318" എന്ന താളിൽനിന്ന് ശേഖരിച്ചത്