152 ശരീരശാസ്ത്രം
19.രോഗങ്ങളും ചില ജന്തുക്കളും
ഇതുവരെ, നാം ഭക്ഷിക്കുന്ന ആഹാരം വെള്ളം വായു മുതലായവയെപ്പറ്റി പഠിച്ചറിഞ്ഞു. ഇപ്പോൾ, സാധാരണമായി നമ്മുടെ വീടുകളിലുള്ള ചില ജന്തുക്കൾ നമുക്കു ഏതുവിധത്തിൽ ദോഷത്തെ ചെല്ലുന്നു എന്നു നോക്കുക. ഈ പ്രാണികളിൽ ഒന്നാമതായി നാം ഈച്ചയെപ്പറ്റി ആലോചിക്കുക.
69. ഈച്ചയും അതിന്റെ പുഴുവും
ഈച്ച (House-fly): ഇതു നമ്മുടെ വീടുകളിൽ സാധാരണമായി ഉള്ളതാണെന്നു നിങ്ങൾക്കു അറിയാമല്ലോ. ഇതു നമ്മുടെ ദേഹത്തിൽ വന്നു വീഴുമ്പോൾ നമുക്കു അസുഖം ഉണ്ടാകുന്നു എന്നു മാത്രമേ നിങ്ങൾ അറിയുന്നുള്ളൂ. എന്നാൽ, ഈച്ചയാൽ അനേക രോഗങ്ങൾ ഉണ്ടാവുന്നു. ഈച്ചയാൽ രോഗങ്ങൾ ഉണ്ടാകുമോ എന്നു നിങ്ങൾ വിചാരിച്ചിക്കുമായിരിക്കാം. നാം കഴിക്കുന്ന ആഹാരം, വെള്ളം മുതലായതുകളോടു ചില ബീജങ്ങൾചേർന്നു അകത്തു പ്രവേശിച്ചു രോഗങ്ങളെ ഉണ്ടാക്കുന്നു എന്നു നാം മുമ്പു വായിച്ചുവല്ലോ. ഈച്ചയാകട്ടെ ഈ ബീജങ്ങളെ ഒരിടത്തുനിന്നു മറ്റൊരിട
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.