Jump to content

താൾ:Shareera shasthram 1917.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

146 ശരീരശാസ്ത്രം

ക്കുമോ, അതുപോലെ ദേഹത്തിലുള്ള അണുക്കൾ അവിടെ ചെല്ലുന്ന വിഷബീജങ്ങളെ എതൃപ്പാൻ കഴിയാതെ ബലഹീനങ്ങളായിരുന്നാൽ ബീജങ്ങൾ ശ്വേതഗോളങ്ങളെ നശിപ്പിച്ചു രോഗങ്ങളെ ഉണ്ടാക്കുന്നു. എന്നാൽ അണുക്കൾ ബലമുള്ളവയായിരുന്നുവെങ്കിൽ എന്തു സംഭവിക്കും? ദേഹദാർഢ്യം ഉള്ള ഒരുവനെ എളുപ്പത്തിൽ ബീജങ്ങൾ അടുക്കുന്നതല്ല എന്നു നിങ്ങൾ ഇതിൽനിന്നു അറിയുന്നു. അതുകൊണ്ടു ശുദ്ധവായു, നല്ല ആഹാരം, ശുദ്ധമായ ജലം ഇതുകളെ ഉപയോഗിച്ചുകൊണ്ടു നിങ്ങൾ ദൃഢഗാത്രന്മാരായിരുന്നാൽ എളുപ്പത്തിൽ രോഗങ്ങൾ നിങ്ങളെ ബാധിക്കുന്നതല്ല.

18.അശുദ്ധവായു,വെള്ളം,ആഹാരം മുതലായവയെ കഴിക്കുന്നതിനാൽ ഉണ്ടാവുന്ന വ്യാധികൾ

അശുദ്ധവായുവെ ശ്വസിക്കുന്നതിനാൽ ഉണ്ടാവുന്ന ദോഷങ്ങൾ:-നാം സാധാരണമായി പുറമെനിന്നു ശ്വസിക്കുന്ന വായുവിന്റെ സ്വാഭാവത്തെപ്പറ്റിയും അതിൽ ഉണ്ടാവാനിടയുള്ള മലിനവസ്തുക്കളെപ്പറ്റിയും, അവയെ ശ്വസിക്കുന്നതിനാൽ ഉണ്ടാവുന്ന രോഗങ്ങളെപ്പറ്റിയും 9-ാം പാഠത്തിൽ വായിച്ചുവല്ലൊ. സാധാരണമായി നഗരങ്ങളിൽ ജനസംഖ്യ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/163&oldid=170305" എന്ന താളിൽനിന്ന് ശേഖരിച്ചത്