താൾ:Shareera shasthram 1917.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

17. വ്യാധികളും അവയുടെ കാരണങ്ങളും 141

ല്ലെന്നും അതു ചെറിയ ചില വിഷബീജങ്ങളാൽ (Germs) ഉണ്ടാവുന്നു എന്നും കണ്ടുപിടിച്ചിരിക്കുന്നു. ഏതാണ് ശരി എന്നു നിങ്ങൾ ആലോചിച്ചു നോക്കുവിൻ. വീട്ടിൽ വസൂരി രോഗം പിടിപെട്ടു ബുദ്ധിമുട്ടുന്ന കുട്ടിയെ നോക്കി, 'മാരിയമ്മ വിളയാടുന്നു' എന്നു പൂശാരി പറയും. ഈവിധം ഘോരമായ രോഗം ഏത് ദേവതക്കാണ് വിളയാടലായി (കളി) ഭവിക്കുന്നത്. ഈ വ്യാധി ഒരു ഭഗവതിയുടെ വിളയാട്ടാണെന്നു വരികിൽ വൈദ്യശാസ്ത്രജ്ഞന്മാർ ഇതിന്റെ കാരണം കണ്ടുപിടിച്ചു വസൂരി കുത്തിവെക്കുവാൻ തുടങ്ങിയതിൽ പിന്നെ ഈ വിളയാട്ട് കുറഞ്ഞുപോവാനുള്ള കാരണം എന്ത്? ഇപ്രകാരം തന്നെ മറ്റു ചില രോഗങ്ങളും വേറെ ചില വിഷബീജങ്ങളാൽ ഉണ്ടാവുന്നു എന്നും ഈ വിഷബീജങ്ങൾ നാം കുടിക്കുന്ന അശുദ്ധജലം, ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരം മുതലായവയിൽകൂടി ദേഹത്തിന്റെ ഉള്ളിൽ ചെല്ലുന്നു എന്നും വൈദ്യശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഇതികൂടാതെ കുടിക്കുന്ന വെള്ളം ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരം മുതലായവയിൽ നാം ജാഗ്രതയായി (സൂക്ഷിച്ചു) ഇരുന്നാൽ ഈ രോഗങ്ങൾ വരാതെ തടുത്തു നിർത്താൻ സാധിക്കും എന്നു പറയുന്നു. രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ എന്താണെന്നും ഈ രോഗങ്ങൾ വരാതെ തടുത്തു നിർത്തുന്നത് എങ്ങിനെയെന്നും നാം ഈ പാഠത്തിൽ വായിച്ചു മനസ്സിലാക്കുക.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/158&oldid=170300" എന്ന താളിൽനിന്ന് ശേഖരിച്ചത്