താൾ:Shareera shasthram 1917.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

140 ശരീരശാസ്ത്രം

രൻ വിധിച്ചിട്ടുണ്ടെങ്കിൽ ഞാൻ മരിക്കും ഇല്ലെങ്കിൽ ജീവിക്കും എന്നു പറഞ്ഞുകൊണ്ട് ജലപ്രവാഹമുള്ള നദിയിൽ ഇറങ്ങുമോ? അല്ലെങ്കിൽ വിധി ഉണ്ടെങ്കിൽ മാത്രം കടിക്കും എന്നു വിചാരിച്ച് ഒരുവൻ പാമ്പുള്ള ഒരു കുടത്തിൽ കയ്യ് ഇടുമോ? അങ്ങിനെ ചെയ്യുന്നവർക്കു സംഭവിക്കുന്നത് എന്താണ്? ഇതുപോലെതന്നെ നാം രോഗംകൂടാതെ സുഖമായി ഇരിക്കേണമെങ്കിൽ രോഗങ്ങൾ പിടിപെടാതിരിപ്പാൻ ശ്രമിക്കേണ്ടതാകുന്നു. രോഗങ്ങളെ തടുത്തു നിർത്തേണമെങ്കിൽ അവ ഉണ്ടാവാനുള്ള കാരണങ്ങൾ അറിയേണ്ടതല്ലെ.

രോഗങ്ങളുടെ കാരണങ്ങൾ:- അനേകം ഘോരമായ വ്യാധികൾ മനുഷ്യർക്കു ഉണ്ടായി അതിനാൽ അവർ ബുദ്ധിമുട്ടുന്നതിനെ നാം കാണുന്നുവല്ലോ. ഉദാഹരണം - വിഷൂചിക, വസൂരി, പ്ലേഗ് മുതലായ രോഗങ്ങളാൽ അനേകസഹസ്രം ജനങ്ങൾ‌ മരിക്കുന്നു. ഈ രോഗങ്ങൾ മാരിയമ്മ, കാളി മുതലായ ഗ്രാമദേവതകളുടെ കോപംകൊണ്ടു ഉണ്ടാവുന്നു എന്നും ഈ രോഗങ്ങൾ ഇല്ലാതിരിക്കേണമെങ്കിൽ ഈ ദേവതകളുടെ കോപത്തെ ബലി മുതലായതുകൾ കൊടുത്തു ശമിപ്പിക്കേണമെന്നും ചിലർ പറയുന്നു. എന്നാൽ ഇപ്പോൾ വൈദ്യശാസ്ത്രജ്ഞന്മാർ ഈ വ്യാധികളുടെ കാരണം ഇന്നതാണെന്നും അതിനെ തടുത്തു നിർത്തുവാനുള്ള വഴി ഇന്നതാണെന്നും കണ്ടുപിടിച്ചിരിക്കുന്നു. ഉദാഹരണം, വസൂരി ദീനത്തിന്നു കാരണം മാരിയമ്മയുടെ കോപമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/157&oldid=170299" എന്ന താളിൽനിന്ന് ശേഖരിച്ചത്