രണ്ടാം ഭാഗം
ആരോഗ്യശാസ്ത്രം
17. വ്യാധികളും അവയുടെ കാരണങ്ങളും
"വ്യാധിയില്ലാത്തവൻ തന്നെയാണ് സുഖി" എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ; രോഗം പിടിപെട്ട ഒരു മനുഷ്യന്നു പണം എത്ര ഉണ്ടായിരുന്നാലും ലേശമെങ്കിലും മനസ്സിന് ഉത്സാഹം ഉണ്ടാവുന്നതല്ല. രോഗത്താൽ അവന്നു മാത്രം പീഡയുണ്ടാകുന്നു എന്നുതന്നേയല്ല, ബന്ധുക്കൾക്കും മറ്റും കൂടി ഉപദ്രവം ഉണ്ടാകുമല്ലോ.
രോഗം ഉണ്ടാകുന്നതും ഉണ്ടാകാത്തതും നമ്മുടെ ഇഷ്ടപ്രകാരമോ? എല്ലാം "ഈശ്വരൻ നമ്മുടെ തലയിൽ എഴുതിയതുപോലെ ഇരിക്കും" എന്നും "വിധിയെ അതിക്രമിപ്പാൻ നമുക്കു സാധിക്കുന്നതല്ല എന്നും നമ്മുടെ ഇടയിൽ അനേകം ആളുകൾ പറയാറുണ്ട്. എന്നാൽ ഇങ്ങിനെ പറഞ്ഞുംകൊണ്ടു നമുക്കു വ്യാധികളോ വേറെ വല്ല ഉപദ്രവങ്ങളോ വാരാതിരിപ്പാൻ നാം യത്നിക്കാതിരിക്കാമോ? ഉദാഹരണം: നീന്തുവാൻ അറിയാത്ത ഒരാൾ വിധിയെ അതിക്രമിപ്പാൻ കഴിയില്ല; ഞാൻ വെള്ളത്തിൽ വീണു മരിക്കേണമെന്ന് ഈശ്വ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.