താൾ:Shareera shasthram 1917.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18 നമ്മുടെ ശരീരവും ഒരു രാജ്യവും 187

അനുസരിച്ച ശമ്പളം കൊടുക്കുന്നു; മടിയന്മാരായി, പ്രവൃത്തിയെടുക്കാതിരുന്നാൽ അവരുടെ ശമ്പളം കുറയ്ക്കുന്നു. അതുപോലെ നമ്മുടെ ദേഹത്തിൽ അവയവങ്ങൾ ചെയ്തുതരുന്ന പ്രവൃത്തിക്ക് അനുസരിച്ച് അവയ്ക്ക് ആഹാരം (ഭക്ഷണം) കൊടുക്കുന്നു. ഏതെങ്കിലും ഒരു അവയവം ക്രമമായി പ്രവൃത്തിയെടുത്തിട്ടില്ലെങ്കിൽ അതിന്ന് ആഹാരം കുറച്ചുകൊടുക്കുന്നു. രാജ്യത്തിൽ പ്രധാന ഉദ്യോഗസ്ഥന്മാരുടെ ദേഹരക്ഷയ്ക്കുവേണ്ടി വീടുകളേയും, കാവൽക്കാരേയും കൊടുക്കുന്നു; നമ്മുടെ ദേഹത്തിൽ പ്രധാനാംഗങ്ങളായ തലച്ചോറ്, ഹൃദയം, ശ്വാസകോശം മുതലായവയെ അസ്ഥികൂടം എത്ര ജാഗ്രതയായി രക്ഷിക്കുന്നു! റെയിൽവേയിൽ കാഷ്‌കീപ്പർ (Cashier) ഒരു സ്ഥലത്തിൽനിന്നു മറ്റൊരു സ്ഥലത്തിലേക്കു നേരെ ചെന്ന് അവിടവിടേയുള്ള ഉദ്യോഗസ്ഥന്മാർക്കു ശമ്പളം കൊടുക്കുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കാമല്ലോ; ആരെങ്കിലും ക്രമമായി പ്രവൃത്തിയെടുത്തിട്ടില്ലെങ്കിൽ, മേലധികാരികളുടെ കല്പനപ്രകാരം കാഷ്‌കീപ്പർ അവരുടെ ശമ്പളത്തെ കുറയ്ക്കും; നമ്മടെ ദേഹത്തിൽ രക്തംതന്നെയാകുന്നു കാഷ്‌കീപ്പർ (Cashier). (4) രാജ്യത്തിൽ ജനങ്ങളുടെ ദേഹസുഖത്തെ നോക്കിവരുവാൻവേണ്ടി ആരോഗ്യസംരക്ഷണ ഡിപ്പാർട്ട്മെന്റ് (Sanitary department) ഉണ്ട്; ഇതിലുള്ള ഉദ്യോഗസ്ഥന്മാർ, നഗരങ്ങളിലുള്ള അശുദ്ധവസ്തുക്കളെ ക്രമമായി നഗരത്തിന്നു പുറമെ കൊണ്ടുപോവിക്കുകയും നഗരവാസികളായ ജനങ്ങൾക്കു വ്യാധികൾ വരാതെ നോക്കുകയും ചെയ്യുന്നു;

18 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/154&oldid=170296" എന്ന താളിൽനിന്ന് ശേഖരിച്ചത്