താൾ:Shareera shasthram 1917.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186 ശരീരശാസ്ത്രം

യിച്ചുവല്ലോ; ഇപ്പോൾ നമ്മുടെ ദേഹത്തെ, നന്നായി പരിപാലനംചെയ്യുന്ന ഒരു രാജ്യത്തോടുകൂടി ഉപമിക്കുക.

രാജ്യത്തിൽ എല്ലാ കാര്യങ്ങളും വേണ്ടതുപോലെ നടത്തിവരുവാൻ ഒരു രാജാവ് ഉണ്ടല്ലോ. അദ്ദേഹം രാജ്യത്തിലുള്ള ജനങ്ങളുടെ യോഗക്ഷേമത്തിന്നു വേണ്ട പ്രവൃത്തികൾ നടത്തിവരുന്നു. നമ്മുടെ ദേഹത്തിൽ രാജാവിന്റെ സ്ഥാനത്ത് ആരാണ് ഉള്ളത്? തലച്ചോറും കശേരുനാഡിയും എന്നുതന്നെ പറയാം. (2) രാജ്യവാസികളായ ജനങ്ങളുടെ ഉപജീവനത്തിന്നായി അന്യരാജ്യങ്ങളിൽനിന്നു സാധനങ്ങൾ കൊണ്ടുവന്നു, അവയെ കൈത്തൊഴിൽപണിക്കാർ വേണ്ടുന്ന വിധത്തിൽ പ്രവൃത്തിയെടുത്തു നന്നാക്കുന്നു. നമ്മുടെ ദേഹത്തിൽ ഉള്ള അവയവങ്ങളുടെ ഉപയോഗത്തിന്നായി പുറമേനിന്നു കൊണ്ടുവരുന്ന ആഹാരപദാർത്ഥങ്ങളെ ദീപനേന്ദ്രിയങ്ങളായ പണിക്കാർ പ്രവൃത്തിയെടുത്ത് അവയെ (ആഹാരപദാർത്ഥങ്ങളെ) അവയവങ്ങൾക്ക് ഉപയോഗമാവുന്ന മാതിരിയിൽ മാറ്റുന്നു. [ശ്വാസകോശങ്ങൾ മറ്റു അവയവങ്ങൾക്കു വേണ്ടുന്ന ശുദ്ധവായുവെ പുറമേനിന്നു സമ്പാദിക്കുന്നു. ഹൃദയം അവയവങ്ങൾക്കു വേണ്ടുന്ന രക്തത്തെ സമയോചിതം പോലെ കൊടുക്കുന്നു; ഈ അവയവങ്ങളെല്ലാം അവയുടെ പ്രവൃത്തിയെ അല്പംപോലും മടികൂടാതെ എത്ര ക്രമമായി ചെയ്യേണ്ടിവരുന്നു! ഇതിൽ നിന്നു നിങ്ങൾ ഗ്രഹിക്കേണ്ടുന്ന താൽപര്യം എന്താണ്?](3) രാജ്യത്തിലുള്ള ഉദ്യോഗസ്ഥന്മാർക്കു ഉദ്യോഗത്തിന്ന്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/153&oldid=170295" എന്ന താളിൽനിന്ന് ശേഖരിച്ചത്