15. ജ്ഞാനേന്ദ്രിയങ്ങൾ 131
അജാഗ്രതയായി ഇരുന്നാൽ പിന്നെ കണ്ണുകൾക്കു നാശം വരും (10) കൂടാതെ ചെങ്കണ്ണ് മുതലായ വ്യധികൾ വ്യാധികൾ പകർച്ചവ്യാധികളാകുന്നു. ചെങ്കണ്ണു വ്യാധിയുള്ളവരുടെ കണ്ണിൽ ഒരിക്കൽ ഇരുന്ന കൊതു നിങ്ങളുടെ കണ്ണിൽ ഇരുന്നാൽ നിങ്ങൾക്കും ആ വ്യാധി ഉണ്ടാകും.അതു ഹേതുവായിട്ട് അവരുടെ വസ്ത്രങ്ങൾ കിടക്ക മുതലായ വസ്തുക്കളെ മറ്റൊരാൾ ഉപയോഗിക്കരുത്. (11)രോഗികൾ പ്രജ്ഞയില്ലാതെ ഇരിക്കുമ്പോൾ അവർക്ക് ബോധം ഉണ്ടാകാനും കഠിന സുഖകേടുകൾ അനുഭവുക്കുമ്പോൾ അതുകളുടെ നിവാരണത്തിനും വേണ്ടി(നിവൃത്തിക്കായും) ചില അഞ്ജനങ്ങളെ കണ്ണിൽ ഇടുന്നതു നമ്മുടെ ഇടയിൽ സാധാരണമാണ്. ഇതിനാൽ ഉദ്ദേഷിച്ച ഗുണം കിട്ടുന്നില്ലെന്നു മാത്രമല്ല, ദൃഷ്ടികുറവും ഉണ്ടാവും എന്നും മദിരാശി നേവൈദ്യശാലയിൽ ആംഗ്ലേയ വൈദ്യന്മാർ പരിശോധിച്ചു അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഈ സമ്പ്രദായം അനുസരിപ്പാൻ പാടുള്ളതല്ല. (12) ഒരുവന്റെ ദേഹസ്ഥിതി ബലഹീനമായിരുന്നാൽ, അവന്റെ കണ്ണുകളും മന്ദമായി ഭവിക്കുന്നു. ഇതിനായി നിങ്ങൾ വ്യയാമം നല്ല വണ്ണം ചെയ്തുകൊണ്ടും, ക്രമമായി കളിച്ചും, ശുദ്ധവായു ആഹാരം ഇവയെ സ്വീകരിച്ചുകൊണ്ടും, സദാചാരത്തെ അനുസരിച്ചുകൊണ്ടും നിങ്ങളുടെ ദേഹത്തെ സുഖസ്ഥിതിയിൽ വെക്കേണ്ടതാകുന്നു,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.