Jump to content

താൾ:Shareera shasthram 1917.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

180 ശരീര ശാസ്ത്രം

രിക്കുമ്പോഴും പുസ്തകം വായിക്കുന്നു. ഇതു ദോഷകരമാകുന്നു. (6)നിങ്ങളുടെ ക്ലാസ്സ്മുറിയിലുള്ള ബോർഡിൽ (Black bord)എഴുതിയതിനെ നിങ്ങൾ ഇരിക്കുന്ന സ്ഥലത്തു നിന്നും ശരിയായി വായിപ്പാൻ കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ കണ്ണിനു വല്ല തരക്കേടും ഉള്ളതായി നിങ്ങൾ മനസ്സിലാക്കികൊൾവിൻ ഈ വിധം ഉണ്ടായിരുന്നാൽ ഉടനെ തന്നെ കണ്ണ് വൈദ്യന്റെ അടുക്കൽ കൊണ്ടുപോയി കണ്ണിനെ പരിശോധിച്ച് നോക്കി കൊൾ‌വിൻ. ആ വൈദ്യൻ യോഗ്യൻ തന്നേയോ എന്നും നിശ്ചയമായി അറിഞ്ഞു കൊൾവിൻ. എന്തെന്നാൽ‌ നേത്രവൈദ്യം ഒന്നും അറിയാത്ത ചിലർ പണം സമ്പാദിക്കാൻ വേണ്ടി കണ്ണു വൈദ്യന്മാർ എന്നുപറഞ്ഞും കൊണ്ടും ജനങ്ങളുടെ കണ്ണിനെ കേടുവരുത്തുന്നു. നിങ്ങൾ ശരിയായ നേത്ര ചികിത്സകന്റെ അടുക്കൽ മാത്രമാണ് പോകേണ്ടത്. (7) ചിലർ കണ്ണട വയ്ക്കുന്നതു ഭംഗിയാണെന്നു വിചാരിച്ചുകൊണ്ടും രോഗം ഒന്നുമില്ലാതെ ഇരിക്കുമ്പോഴും കണ്ണട ഉപയോഗിക്കുന്നു. ഇപ്രകാരം ചെയ്യുന്നതു നമ്മുക്കു ഈശ്വരൻ തന്നിട്ടൂള്ള നല്ല കണ്ണുകളെ ബുദ്ധിയില്ലായ്മയാൽ കേടു വരുത്തുന്നതാണ്. (8)ചിലർ എല്ലായ്പ്പോഴും വായിച്ചു കണ്ണുകൾക്ക് അധികമായ പ്രവർത്തി കൊടുത്തു അവയെ കേടു വരുത്തുന്നു. (9)നിങ്ങൾക്കു ചെങ്കണ്ണ് മുതലായ വ്യാധി വന്നാൽ ഉടനെതന്നെ ഒരു നല്ല വൈദ്യന്റെ അടുക്കൽ ചെന്നു അതിനെ മാറ്റികൊള്ളണം,ആരംഭത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/147&oldid=170289" എന്ന താളിൽനിന്ന് ശേഖരിച്ചത്