താൾ:Shareera shasthram 1917.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

15. ജ്ഞാനേന്ദ്രിയങ്ങൾ 129 നേത്രസംബന്ധമായി അറിയേണ്ടി വരുന്ന വിഷയങ്ങൾ. കണ്ണുകൾ വളരെ സൂക്ഷമായ അവയവങ്ങളായതിനാലും എളുപ്പത്തിൽ കേടു വരത്തക്കവയായിരിക്കുന്നതിനാലും നാം അതുകളെ വളരെ ജാഗ്രതയായി സൂക്ഷിക്കേണ്ടതാണ്. (1) നിങ്ങൾ വായിക്കുമ്പരോൾ മങ്ങിയ വെളിച്ചത്തിൽ വായിക്കാൻ പാടില്ല. ഇങ്ങിനെയുള്ള വെളിച്ചത്തിൽ വായിച്ചാൽ നിങ്ങൾ കണ്ണുകളെ അധികം ഊന്നേണ്ടതായി വരുന്നു. ഇങ്ങിനെ ഊന്നി നോക്കുന്നതിനാൽ കണ്ണുകൾക്കു കേടു സംബവിക്കുന്നു. (2)ഇതു പോലെ തന്നെ വളരെ ചെറിയ അക്ഷരത്തിൽ അച്ചടിച്ചിട്ടുള്ള പുസ്തകങ്ങളേയും വായിക്കാൻ പാടില്ല. എന്തെന്നാൽ ചെറിയ അക്ഷരങ്ങളെ നോക്കി വായിക്കുവാൻ നിങ്ങൾ കണ്ണുകളെ ഊന്നേണ്ടി വരും. (3)അധികം പ്രകാശിക്കുന്ന വെളിച്ചത്തിലും വായിക്കുവാൻ പാടില്ല. (4)ചിമ്മിണിയില്ലാതെ മണ്ണെണ്ണ വിളക്കിലും വായിക്കാൻ പാടില്ല. എന്തു കൊണ്ടെന്നാൽ അതിൽ നിന്നും വരുന്ന പുക നിങ്ങളുടെ കണ്ണിൽ തട്ടി കണ്ണിനു കേടു വരുത്തും . രാത്രി വായിക്കുമ്പോൾ വിളക്കിനെ നിങ്ങളുടെ മുഖത്തിനു നേരെ വയ്ക്കാതെ (എന്തു കൊണ്ടു പാടില്ല) വെളിച്ചം ഇടത്തുഭാഗത്തു നിന്നോ മേൽ ഭാഗത്തു നിന്നോ വരത്തക്ക വിധം വെക്കേണ്ടതാകുന്നു. (5)അനേകം ചെറുപ്പക്കാർ കിടന്നിട്ടും തീവണ്ടി ജടുക്ക മുതലായവ വണ്ടികളിൽ പോയ്കൊണ്ടി

17 *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/146&oldid=170288" എന്ന താളിൽനിന്ന് ശേഖരിച്ചത്