മുൻപറഞ്ഞ ഛായാഗ്രഹണപേടകത്തിൽ ഇരുട്ടറ വലുതാക്കുവാനും ചെറുതാക്കുവാനും തക്കസ്ഥിതിയിൽ ഇരിക്കുന്നു. എന്തെന്നാൽ ഏതു വസ്തുക്കളുടെ ഛായ എടുക്കുന്നുവോ ആ വസ്തുക്കൾ ചില സമയം ദൂരത്തുള്ളതായിട്ടും ചില സമീപത്തുള്ളതായിട്ടും ഇരിക്കാം. ഇങ്ങിനെ ദൂരത്തും സമീപത്തുമായി ഇരിക്കുന്ന വസ്തുക്കളുടെ ബിംബം ശരിയായും തെളിവായും ഇരുട്ടുപെട്ടിയുടെ പിൻഭാഗത്തുള്ള തട്ടിൽ പതിയേണമെങ്കിൽ ഈ ഇരുട്ടപ്പെട്ടിയുടെ നീളം ക്രമപ്പെടുത്തി വെക്കേണ്ടതാകുന്നു.
അതുപോലെ തന്നെ നാം ചിലപ്പോൾ ദുരത്തുള്ള വസ്തുക്കളെ നോക്കുന്നു. മറ്റു ചിലസമയം സമീപത്തുള്ള വസ്തുക്കളെ നോക്കുന്നു. ഇതിന്നു അനുസരിച്ചു നമ്മുടെ കണ്ണിന്റെ ഉള്ളിലുള്ള അറയെ നീളമാക്കുവാനും കുറുതാക്കുവാനും കഴിഞ്ഞില്ലെങ്കിലും അതിലുള്ള കണ്ണാടിച്ചില്ല് അതിന്നു അനുരുപമായി തീരുന്നു. ഉദാഹരണം, അല്പം സമീപത്തുള്ള വസ്തുക്കളെ ഗ്രഹിക്കേണമെങ്കിൽ കണ്ണാടിച്ചില്ല് വീൎക്കുന്നു. അതു പോലെ തന്നെ ദൂരത്തുള്ള വസ്തുക്കളെ ഗ്രഹിക്കുമ്പോൾ അതിന്നു അനുരൂപമായി പരന്നതായി തീരുന്നു. കണ്ണാടിചില്ല് ഇങ്ങനെ മാറുന്നതിനാൽ വസ്തുവിന്റെ ബിംബം ശരിയായി പതിയുന്നു. ഈ വിധം മാറ്റം ഒരു മാതിരി ദൂരത്തേയും സാമീപ്യത്തേയും അനുസരിച്ചു മാത്രമേ സംഭവിക്കയുള്ളൂ. വളരെ സമീപത്തും വളരെ ദൂരത്തും ഉള്ള വസ്തുക്കളെ നോക്കുമ്പോൾ അവയുടെ മുഴുവൻ ഭാഗങ്ങൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.