Jump to content

താൾ:Shareera shasthram 1917.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 ശരീര ശാസ്ത്രം

നിങ്ങൾ ആരെങ്കിലും ഒരാളുടെ കനീനിക നോക്കിയാൽ ഒരു ചെറിയ ദ്വാരം ഉള്ളതായി അറിയാം. ഈ ദ്വാരം ഒരു ചെറിയ കനീനികയുടെ പിൻഭാഗത്തുള്ള തെരശ്ശീലയുടെ മദ്ധ്യഭാഗത്തിലാക്കുന്നു ഉള്ളതു. ഈ തെരശ്ശീലയെ കനീനികാ മൺലം (Iris) എന്നു പറയുന്നു. തിരശ്ശീലയുടെ മദ്ധ്യ ഭാഗത്തിലുള്ള ഈ ദ്വാരം ചെറുതും വലുതുമാവത്തക്കതായിരുന്നു.നാം അധികം പ്രകാശമുള്ള സൂര്യന്റെ വെളിച്ചത്തെ നോക്കുമ്പോൾ ഈ ദ്വാരം വളരെ ചെറുതാകുകതയും കുറഞ്ഞ വെളിച്ചത്തെ നോക്കുമ്പോൾ അല്പം വലുതാകുകയും ചെയ്യുന്നു. തെരശ്ശീലയുടെ പിൻഭാഗത്തുള്ള ഛായാഗ്രഹപേടകത്തിൽ ഉള്ളതു പോലെ ഒരു കണ്ണാടി ചില്ല് (Lenഉണ്ടു.ആകപ്പാടെ പുറത്തുള്ള വസ്തുവിന്റെ ബിംബം ഈ കണ്ണാടി ചില്ലിൽക്കൂടി മജ്ജാമണ്ഡലത്തിൽ പതിയുന്നു. മജ്ജാമണ്ഡലത്തിൽ പതിഞ്ഞ ഉടനെ കണ്ണുകളോടു സംബന്ധിച്ച ഞരമ്പുകൾ ഈ വർത്തമാനത്തെ ഉടനെ തലച്ചോരിന്നു അറിയിക്കുന്നു. തലച്ചോറ്, മജ്ജാമണ്ഡലത്തിൽ പതിഞ്ഞ ബിംബത്തിന്റെ ആകൃതി, നിറം മുതലായതിനെ അറിയുന്നു. ഇതുകൊണ്ടാണ് നാം ഇന്ന വിധമായ വസ്തുവെക്കണ്ടു എന്നു പറയുന്നത്. തലച്ചോറോടു കൂടി സംബന്ധിക്കുന്ന ഞരമ്പുകൾക്ക് വല്ല കേടു സംഭവിച്ചാ, മജ്ജാമണ്ഡലത്തിൽ ബിംബം പ്രതിഫലിച്ചാലും ഈ വർത്തമാനം തലച്ചോറിനു പോയി ചേരാത്തതു കൊണ്ടു നമുക്ക് വസ്തുവിനെ കണ്ടു എന്ന അറിവും ഉണ്ടാവുന്നതല്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/143&oldid=170285" എന്ന താളിൽനിന്ന് ശേഖരിച്ചത്