Jump to content

താൾ:Shareera shasthram 1917.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

16.ജ്ഞാനേന്ദ്രിയങ്ങൾ 121 നങ്ങൾ കശേരുനാഡി വഴിയായിട്ടു തന്നെയാകുന്നു, വന്നു പോയ്ക്കൊണ്ടിരിക്കുന്നത്. കശേരുനാഡിക്കു വല്ല കേടും സംഭവിച്ചാൽ, ഏതു ഭാഗത്തിൽ കേടു സംഭവിച്ചിരിക്കുന്നുവോ, അതിന്നു കീഴുള്ളഭാഗങ്ങൾക്കും തലച്ചോറിനും വർത്തമാനത്തിന്റെ പോക്കുവരവ് നിന്നു പോകുന്നു. ഉദാഹരണം_ അറുപത്തി എട്ടാം പടത്തിൽ --------- എന്നു അടയാളമിട്ട ഭാഗത്തിൽ കേടു സംമഭവിച്ച ഒരുവന്റെ കാലിൽ വല്ല മുള്ളോ കല്ലോ തട്ടിയാൽ തലച്ചോറിനു വർത്തമാനം എത്തുന്നതല്ല. ഇപ്രകാരം തലച്ചോറു കാലിനെ ഇളക്കുവാൻ കല്പിച്ചാലും, ആ കല്പന ആ സ്ഥലത്തു പോയി ചേരുന്നതുമില്ല. ഇതു പോലെ, ചില സമയം കശേരു നാഡിക്കോ മറ്റു ഞരമ്പുകൽക്കോ കേടു സംഭവിക്കുന്നതിനാൽ, നാം കേടു വന്ന ഭാഗത്തിനുവ ചുവട്ടിൽ നടക്കുന്നതിനെ അറിയുവാൻ കഴിയാതേയും, നമ്മുടെ ഇഷ്ടപ്രകാരം ഈ ഭാഗങ്ങളെ ഇളക്കുവാൻ കഴിയാതെയും, നമ്മുടെ ഇഷ്ടപ്രകാരം ആ ഭാഗങ്ങളെ ചലിപ്പിക്കാൻ കഴിയാതെയും വരുന്നു. ഇതിനെ തന്നെയാകുന്നു പക്ഷവാതം(Paralysis) എന്നും പറയുന്നത്.

                          15.ജ്ഞാനേന്ദ്രിയങ്ങൾ 
                   പുറത്തു സംഭവിക്കുന്ന കാര്യങ്ങളെ നാം അറിയന്നത് എങ്ങിനെ? ഭംഗിയുള്ള വസ്തുക്കളെ കണ്ണു കൊണ്ടു 

10*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/138&oldid=170280" എന്ന താളിൽനിന്ന് ശേഖരിച്ചത്