Jump to content

താൾ:Shareera shasthram 1917.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14.തലച്ചോറും ഞരമ്പുകളും 119

അസ്വാസ്ഥ്യം നേരിടുന്നതാണ്. നിദ്രയും വിശ്രമവും ദേഹാരോഗ്യത്തിന് ആവശ്യമാകുന്നു. പകൽ മുഴുവനും ആലോചിച്ചു പ്രവൃത്തിയെടുത്തിട്ടുള്ള തലച്ചോറ് രാത്രി ഉറങ്ങുമ്പോൾ വിശ്രമിക്കുന്നു. ശരിയായ ഉറക്കം , കളി മുതലായത് ഇല്ലാതെ തലച്ചോറ് അധികമായി പ്രവർത്തിച്ചാൽ അതു ഹേതുവായി ചില സമയം തലച്ചോറു കലങ്ങി ഭ്രാന്തു പിടിക്കുന്നതാണ് . ] ഉപമസ്തിഷ്കം (cerebellum) . ഒരു മനുഷ്യന്റെ തലച്ചോറിന്റെ ഈ ഭാഗത്തിന്നു കേടു സംഭവിച്ചാൽ അവന്നു ശരിയായി നടക്കുവാൻ കഴിയുന്നതല്ല . ആടിക്കൊണ്ടുതന്നെ നടക്കും . മജ്ജാമുഖം ( medulla) . ഇതു തലച്ചോറിന്നും കശേരുനാഡിക്കും നടുവിൽ ഇരിക്കുന്നതിനാൽ തലച്ചോറിന്നു ചെല്ലുന്ന വർത്തമാനങ്ങളും തലച്ചോറിൽ നിന്നു വരുന്ന വർത്തമാനങ്ങളും ഇതിൻ വഴിയായിട്ടാകുന്നു പോകുന്നത് . അതുകൂടാതെ , ഹൃദയത്തേയും പരിവാഹകേന്ദ്രീയങ്ങളേയും ശരിയായി നടത്തിവരുന്നതും ഈ ഭാഗം തന്നെയാകുന്നു . ഇപ്രകാരം തന്നെ ശ്വാസകോശങ്ങളേയും അവയോടു സംബന്ധിച്ചിരിക്കുന്ന ഭാഗങ്ങളേയും ശരിയായി പ്രവർത്തിയെടുപ്പിക്കുന്നതും ഈ ഭാഗം തന്നെയാകുന്നു . തലച്ചോറിൽനിന്നു പന്ത്രണ്ടു ജോടി ഞരമ്പുകൾ പലേ ഭാഗങ്ങൾക്കും ചെല്ലുന്നു .

കശേരുനാഡി ( spinal cord) . ഇതു കശേരുകുല്യയിൽ അടങ്ങിയതായും , മുകൾഭാഗം തലച്ചോറോടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/136&oldid=170278" എന്ന താളിൽനിന്ന് ശേഖരിച്ചത്