14.തലച്ചോറും ഞരമ്പുകളും 155 അറിവു കൊടുക്കുന്നു. ഈ വർത്തമാനം തലച്ചോറിന്നു കിട്ടിയ ഉടനെ തലച്ചോറു ലേശം പോലും താമസിയാതെ,"മുള്ളിനെ എടുക്കണം" എന്നു കൈയ്യോടു കല്പിക്കുന്നു. തൽക്ഷണം തന്നെ കൈ മുള്ളിനെ എടുത്തു കളയുന്നു. വേറെ ഒരു ഉദാഹരണം പറയാം. രാമൻ അവന്റെ വീട്ടിലേക്കു പോകുന്നതായും വരുന്നതായും നാം വിചാരിക്കുക. അപ്പോൽ സംഭവിക്കുന്നതെന്താണ്? ശത്രു വരുന്നതിനെ അറിയിക്കുന്ന കണ്ണുകൽ, ഉടനെ തന്തികളായ ഞരമ്പുകൾ വഴിയായി ഈ വർത്തമാനം തലച്ചോറിന്ന് അറിക്കുന്നു. ഉടനെ തലച്ചോറ് ശത്രുവിങ്കനിന്നു രക്ഷ പ്രപിക്കാൻ ഓടുകയാണോ വേണ്ടത് അതല്ല എതിർത്തു നിന്നു തിരിച്ചടിക്കുകയാണോ വേണ്ടത് എന്ന് ആലോചിക്കുന്നു. ശത്രുവെ അടിക്കാൻ കഴിയുമെന്നു ധൈര്യമുണ്ടായാൽ, തന്റെ കിങ്കിരന്മരായ കൈകളോട് "എതിർത്തു നിന്ന് അടിക്ക് " എന്നു കല്പിക്കുന്നു: തനിക്കു ബലം കുറവാണെന്നു കണ്ടാ, ഉടനെ കാലുകളുടെ "ഓടുക "എന്നു കല്പിക്കുന്നു. ഉടനെ കുട്ടി ഓടുവാനും തുടങ്ങുന്നു.
നാം കാണുമ്പോൾ തലച്ചോറിന്റെ ഒരു ഭാഗത്തേക്കു രക്തം അധികം ചെല്ലുന്നതായും ആഹാരം ദീപനേന്ദ്രിയങ്ങൾക്ക് അധികം രക്തം ആവശ്യമുള്ളതായും,ഇതുപോലെ അദ്ധ്വാനിച്ച പ്രവർത്തിയടുക്കുമ്പോൾ അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.