Jump to content

താൾ:Shareera shasthram 1917.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 തലച്ചോറും ഞരമ്പുകളും 111 ചെയ്യുന്നു. ഈ കാരണംകൊണ്ടു തന്നെയാകുന്നു നമ്മുക്കു ഉഷ്ണക്കാലത്തിൽ വിയർപ്പ് അധികമായി ഉണ്ടാകുകയും തണുപ്പുകാലത്ത് കുറയുകയും ചെയ്യുന്നത്. ഇതു കൊണ്ടു വൃക്കകൾ ചർമ്മം ഈ രണ്ടു അംഗങ്ങൾ നമ്മുടെ ദേഹത്തു നിന്നും വെള്ളത്തെ പുറത്തോട്ടു കളയുന്നു എന്ന് നിങ്ങൾക്കറിയാം. മഴക്കാലത്തു നമ്മുടെ ദേഹത്തിൽ നിന്നും വെള്ളം, വിയർപ്പായി അധികം പോകുന്നില്ലെങ്കിലും മൂത്രമായി പോകുന്നതിന്റെ കാരണം ഇതുതന്നെയായിരുന്നു. വേനൽക്കാലത്തു വെള്ളം വിയർപ്പായി പുറത്തോട്ടു പോകുന്നതിന്റേയും കാരണം ഇതുതന്നെയാണ്.

14 തലച്ചോറും ഞരമ്പുകളും

നമ്മുടെ ദേഹത്തിലുള്ള അവയവങ്ങൾ ഏതേതു പ്രവർത്തികളെ എടുക്കുന്നു എന്നു നാം ഇതുവരെ വായിച്ചു അറിഞ്ഞുവല്ലോ. ഇപ്പറഞ്ഞ അവയവങ്ങൾ ശരിയായി പ്രവർ‌ത്തിക്കുന്നുണ്ടോ എന്നു നോക്കുവാനും, പ്രവർത്തി എടുപ്പിക്കുന്നതിന്നും വേണ്ടി നമ്മുടെ ദേഹത്തിൽ ഒരു മേലാധികാരി ഉണ്ട്. നിങ്ങൾ എല്ലാവരും ശരിയായി പഠിക്കുന്നുണ്ടോ എന്നു നോക്കുന്നതിനും, നിങ്ങളെ ശരിയായ വഴിയിൽ നടത്തിപ്പാനുള്ള ഉപദേശം തരുന്നതിന്നും മറ്റും നിങ്ങളുടെ ഉപാദ്ധ്യായൻ ഉള്ളതു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/128&oldid=170270" എന്ന താളിൽനിന്ന് ശേഖരിച്ചത്