താൾ:Shareera shasthram 1917.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18.വിസർജ്ജനേന്ദരിയങ്ങൾ 109 നം പടത്തിൽ കാണുന്നുവല്ലോ. അതിന്റെ ഉൾ‌ഭാഗത്തു നടുവിൽ രോമം പോലെ നേരിയ ഒരു കുഴലും അതിൽ രസവും (Mercury)ഉണ്ട്. ഈ നേരിയ കുഴലിന്റഎ ഒരു ഭാഗത്തു നമ്പർ കുറിച്ചിരിക്കുന്നതിനെ കാണുന്നില്ലേ? ഈ തർമ്മമിത്താറിനെ ന്മുടെ കക്ഷത്തിലോ നാവിലോ വച്ചു നോക്കിയാൽ അതിലുള്ള രസം നുകളിൽ ഏറീട്ടോ, താഴെ താഴെ ഇറങ്ങീട്ടോ കാണാം. ഇതു കൊണ്ടു നമ്മുടെ ദേഹാഷ്ണസ്ഥിതി ഒരേ മാതിരി ഇരിക്കുന്നതു എന്തു കൊണ്ടെന്നു നാം ആലോചിക്കുക.

ചർമ്മത്തിന്റെ വഴിയായി പുറത്തോട്ടു പോകുന്നതായ വിയർപ്പുത്തുള്ളികൾ ക്ഷണത്തിൽ വറ്റി പോകുന്നതായി മുമ്പ് പറഞ്ഞുവല്ലോ. അങ്ങിനെ വറ്റി പോകുന്നതിനു കുറെ ഉഷ്ണം വേണ്ടിവരുന്നതല്ലേ. നല്ലവണ്ണം പഴുപ്പിച്ചിട്ടുള്ള ചട്ടുകത്തിലോ, കരണ്ടിയിലോ, അല്പം വെള്ളം പകർന്നാൽ ആ വെള്ളം വീണിട്ടുള്ള സ്ഥലംതന്നെ അറിയാതെ വറ്റി പോകുന്നതിനെ നിങ്ങൾ കണ്ടിട്ടില്ലേ? ഇപ്രകാരം വെള്ളം ആവിയായി പരിണമിക്കുമ്പോൾ ഇരുമ്പു കരണ്ടിയുടെ ചൂടും അല്പം കുറയുന്നതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/126&oldid=170268" എന്ന താളിൽനിന്ന് ശേഖരിച്ചത്