Jump to content

താൾ:Shareera shasthram 1917.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 ശരീരശാസ്ത്രം

ചർമ്മത്തിന്റെ മറ്റൊരു പ്രവൃത്തി. നമ്മുടെ ദേഹത്തിൽനിന്നു ഉണ്ടാവുന്ന വിയർപ്പിനെ ചർമ്മം പുറത്തേക്കു കളയുന്നതായി പ്രസ്താവിച്ചുവല്ലോ. ഇതു കൂടാതെ ചർമ്മം മറ്റൊരു വിധത്തിലും ഉപയോഗപ്പെടുന്നു.

ഉഷ്ണകാലത്തും തണുപ്പുകാലത്തും നമ്മടെ ദേഹത്തിന്റെ ശീതോഷ്ണസ്ഥിതി ഒരേ വിധമായിത്തന്നെയാണ് ഇരിക്കുന്നത്. ശീതോഷ്ണസ്ഥിതിയെ അളക്കുന്നതായ"തർമ്മാമീത്തർ"(Thermometer)$ എന്ന ഒരു സാധ


$തർമ്മാമീത്തർ ഉപയോഗിക്കുന്ന രീതി. കക്ഷത്തെ (Arm-pit) നല്ലവണ്ണം തുടച്ചു, ബൾബ് (Bulb) എന്ന പടത്തിൽ കാണിച്ച ഭാഗം ദേഹത്തിൽ നല്ലവണ്ണം തൊടിയിച്ചു വെക്കണം: അങ്ങിനെ ഒരു നിമിഷം വെച്ചു ഭുജംകൊണ്ടു നല്ലവണ്ണം അമർത്തിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ നാവിന്റെ കീഴ്ഭാഗത്തും കൂടി വെച്ചു നോക്കാം. തർമ്മാമീത്തർ ഉപയോഗിക്കുന്നതിന്നു മുമ്പെ അതിനെ നല്ലവണ്ണം കുടഞ്ഞ്, അതിലുള്ള രസം 95ഡിഗ്രി എന്നു കുറിച്ചിട്ടുള്ള ഭാഗത്തു എത്തിയ ഉടനെ ദേഹത്തിൽ വെക്കേണ്ടതാകുന്നു. ഇങ്ങിനെ തർമ്മാമീത്തർ വെച്ചുനോക്കുമ്പോൾ അതിലുള്ള രസം 98.4ഡിഗ്രി എന്നു കുറിച്ചിട്ടുള്ള ഭാഗത്തു എത്തീട്ടുണ്ടെങ്കിൽ ദേഹം സാധാരണസ്ഥിതിയിതന്നെ ഇരിക്കുന്നു എന്നും, 102ഡിഗ്രി-103ഡിഗ്രിൽ കയറിയാൽ നല്ല പനി ഉണ്ടെന്നു, 107ഡിഗ്രിയിൽ കയറിയാൽ വളരെ അപായകരമായി പനി ഉണ്ടെന്നും അറിഞ്ഞുകൊള്ളേണ്ടതാകുന്നു. അതുപോലെ തന്നെ ദേഹത്തിൽ തണുപ്പു തട്ടി രസം 95ഡിഗ്രി-ന്റെ താഴെ ഇറങ്ങിയാൽ അപായമെന്നും അറി‌ഞ്ഞുകൊള്ളുകവേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/125&oldid=170267" എന്ന താളിൽനിന്ന് ശേഖരിച്ചത്