Jump to content

താൾ:Shareera shasthram 1917.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 ശരീരശാസ്ത്രം

വാഹിനികൾ ഇല്ല. ഉൾത്തോലിലാകുന്നു രക്തവാഹിനികൾ ഉള്ളത്. ക്ഷൌരക്കത്തി അല്പം ഉള്ളിൽ തട്ടിയ ഉടനെ രക്തം വരുന്നു. ഇതുപോലെതന്നെ അന്നൊരു ദിവസം ഗോപാലൻ പെൻസിൽ ചെത്തുമ്പോൾ, വിരലിൽ കത്തി തട്ടീട്ടും ചോര വരാതിരുന്നില്ലേ? ഇതു എന്തുകൊണ്ടാണ്? നല്ലകാലം കൊണ്ടു, രക്തവാഹിനികളുള്ള ഉൾത്തോലിൽ കത്തി തട്ടാത്തതുകൊണ്ടുതന്നെ. അതുകൂടാതെ, ഉൾത്തോലിൽ കെട്ടുകൾ എന്ന പോലെ ചെറിയ ഭാഗങ്ങളെ പടത്തിൽ കാണാം. അവയുടെ ഒരു ഭാഗം ചെറിയ കുഴലുകൾവഴിയായി പുറത്തേക്കു തുറക്കുന്നതിനേയും നിങ്ങൾ കാണുന്നുവല്ലോ. ഈ കെട്ടുകൾപോലെയുള്ളവ രക്തത്തിൽനിന്നു വിയർപ്പു വെളത്തെ വേർപെടുത്തുന്ന ഗ്രന്ഥികൾ (സ്വേദഗോളങ്ങൾ-Sweat-glands) ആകുന്നു; വൃക്കകളിലേക്കു ചെല്ലുന്ന രക്തത്തിൽനിന്നു എങ്ങിനെ മൂത്രം വേർപെടുന്നുവോ അതുപോലെതന്നെ, ചർമ്മത്തിൽ ചെല്ലുന്ന രക്തത്തിൽനിന്നു വിയർപ്പുവെള്ളം വേർപെടുന്നു. വിയർപ്പിലും നീരും, ഉപ്പുകളും ഉണ്ട്. സ്വേദനളിക (വിയർപ്പുകുഴൽ - Sweat-duct) ചർമ്മത്തിന്മേൽ ഒരു ചെറിയ ദ്വാരം വഴിയായി പുറത്തോട്ടു തുറക്കുന്നു; ആകപ്പാടെ വിയർപ്പുവെള്ളം ചർമ്മത്തിന്മേലുള്ള ചെറിയ ദ്വാരങ്ങൾ വഴിയായി പുറത്തോട്ടു പോകുന്നു. ഈ വിധം ചർമ്മത്തിന്മേൽ വന്ന വെള്ളം ആവിയായി പരിണമിക്കുന്നു. നാം കുളിക്കുകയും മറ്റും ചെയ്തു ദേഹത്തെ ശുദ്ധമാക്കാത്തപക്ഷം വിയർപ്പിലുള്ള വെള്ളം ആവിയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/123&oldid=170265" എന്ന താളിൽനിന്ന് ശേഖരിച്ചത്