18. വിസർജ്ജനേന്ദ്രിയങ്ങൾ 103
ട്ടു പോകുന്നതായി മനസ്സിലാക്കിയല്ലോ. ഇപ്പോൾ വെള്ളം, മൂത്രം, ഉപ്പുകൾ മുതലായവ പുറത്തൊട്ടുപോകുന്നത് എങ്ങനെയെന്നു നോക്കുക. വെള്ളം നമ്മുടെ ദേഹത്തിൽനിന്നു വിയർപ്പായിട്ടും, മൂത്രമായിട്ടും, അല്പം (ശ്വാസകോശങ്ങൾ വഴിയായി) ആവിയായിട്ടും പുറത്തോട്ടുപോകുന്നു. വിയർപ്പുവെള്ളം ചർമ്മത്തിലുള്ള ചെറിയ ദ്വാരങ്ങൾവഴിയായി പുറത്തോട്ടു പോകുന്നു; അതു ഉപ്പുരസമായിരിക്കുമെന്നു നിങ്ങൾക്കു അറിയാമല്ലോ. ഇത് എന്തുകൊണ്ടെന്നാൽ അതിൽ ചിലമാതിരി ഉപ്പുകൾ ചേർന്നിരിക്കുന്നു. മൂത്രത്തിലും ഇതുപോലെതന്നെ ചില മാതിരി ഉപ്പുകൾ ഉണ്ട്. വൃക്കകളെന്നു പേരായ മുഖ്യമായ രണ്ട് അവയവങ്ങൾ മൂത്രത്തെ പുറത്തേക്കു കളയുന്നു. ആകപ്പാടെ ശ്വാസകോശങ്ങൾ, ചർമ്മം, വൃക്കകൾ എന്ന ഈ മൂന്നു അവയവങ്ങളേയും വിസർജ്ജനേന്ദ്രിയങ്ങൾ എന്നു നമുക്കു പറയാം. ഇവയിൽ ശ്വാസകോശങ്ങളെപ്പറ്റി നാം മുമ്പു വായിച്ചുവല്ലോ. ഇപ്പോൾ വൃക്കകൾ, ചർമ്മം എന്ന് രണ്ടു അംഗങ്ങളെപ്പറ്റി മനസ്സിലാക്കുക.
വൃക്കകൾ (Kidneys). ഇവയെപ്പറ്റി നാം രണ്ടാം പാഠത്തിൽ വായിച്ചുവല്ലോ. നമ്മുടെ ദേഹത്തിൽ മൂത്രകോശങ്ങളുടെ സ്ഥാനം എവിടെയാണ്? അവയോടു ചേർന്നിട്ടുള്ള കുഴലുകൾ ഏവ? ചില രക്തവാഹിനികളും, രണ്ടു മൂത്രനാളികളും തന്നെയാണ് എ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.