Jump to content

താൾ:Shareera shasthram 1917.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 ശരീരശാസ്ത്രം

വും ഉണ്ടാകുന്നതല്ല. എന്നാൽ ഒരു ദിവസം മൂന്നു നാലു പ്രാവശ്യവും, സമയം തെറ്റിയും, കുടിക്കുന്നതായാൽ ദേഹത്തിനു ദോഷങ്ങൾ നേരിടുന്നതാകുന്നു. രാവിലെ കാപ്പി കുടിക്കുന്നതിനേക്കാൾ കഞ്ഞി പാൽ മുതലായതു കുടിക്കുന്നതു ദേഹത്തിന്നു എത്രയും നല്ലതാകുന്നു. ഇങ്ങിനെ ചെയ്യുന്നതായാൽ പലേ വീടുകളിലും ഇപ്പോൾ ഉണ്ടാവുന്ന ചിലവിന്നു എത്രയോ ചുരുക്കവും ഉണ്ടാവും.

ചായ:- ഇതു ചായച്ചെടിയുടെ ഇല ഉണക്കി അതിനെ കഷായംവെച്ച്, പാലും പഞ്ചസാരയും ചേർത്തു കുടിക്കുന്ന ഒരു വിധം പാനീയമാകുന്നു. കാപ്പിയിൽ 'കാപീനം' എന്ന ഒരു സാധനം ഉള്ളതായി പറഞ്ഞുവല്ലൊ. അതുപോലെതന്നെ ചായയിൽ 'തേയിനം' (Theine) എന്ന ഒരു സാധനം ഉണ്ടു. ഇതു തലച്ചോറിനും ഹൃദയത്തിനും തല്കാലം ഉന്മേഷം ഉണ്ടാക്കുന്നു. അധികമായി കുടിച്ചാൽ ഇതും ദോഷകരംതന്നെയാകുന്നു. ചായ ഉണ്ടാക്കുമ്പോൾ, ചായയിലയെ വളരെനേരം ചൂടുവെള്ളത്തിൽ ഇട്ടുവെക്കുവാൻ പാടുള്ളതല്ല.

മദ്യപാനം മുതലായവ:- വളരെ ആളുകൾ ആസവം, ബീർ, വിസ്കി (Whiskey) മുതലായ ലഹരി വസ്തുക്കളെ കുടിച്ചു തങ്ങളുടെ പണത്തെ വ്യർത്ഥമാക്കുകയും ദേഹത്തിന്നു സുഖക്കേടു വരുത്തിക്കൊള്ളുകയും ചെയ്യുന്നു. മദ്യപാനം ചെയ്യുന്നതുകൊണ്ടു തങ്ങളുടെ ദേഹത്തിന്നു വളരെ ഉന്മേഷം സംഭവിക്കുന്നു എന്നു ചിലർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/117&oldid=170259" എന്ന താളിൽനിന്ന് ശേഖരിച്ചത്