താൾ:Shareera shasthram 1917.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന ............................... മാറ്റങ്ങളും (തുടർച്ച) 99

റിയ ചില വിഷബീജങ്ങൾ (Germs), ചിലസമയം വെള്ളം വഴിയായി നമ്മുടെ ദേഹത്തിനുള്ളിൽ കടന്നു, ഇപ്പറഞ്ഞ വ്യാധികളെ ഉണ്ടാക്കുന്നു. വെള്ളത്തെ നല്ലവണ്ണം തിളപ്പിച്ചാൽ ഈ വിഷബീജങ്ങൾ നശിച്ചുപോകുന്നു. അതുകൊണ്ടു യാതൊരു വ്യാധിയും ഉണ്ടാവുന്നതല്ല.

പാലിൽ വെള്ളം ചേർത്തു വിൽക്കുന്ന ചില അയോഗ്യന്മാർ അശുദ്ധജലത്തേയും കൂടി ചിലപ്പോൾ ചേർക്കുന്നുണ്ട്; ഇങ്ങിനെ ചേർക്കുന്നതുകൊണ്ട് അനേകം വിഷബീജങ്ങൾ പാലോടു ചേർന്നു നമ്മുടെ ദേഹത്തിനുള്ളിൽ ചെല്ലുന്നുണ്ട്; അതുകൊണ്ടു ഈ സംഗതിയിൽ വളരെ ജാഗ്രതയായി ഇരിക്കേണ്ടതാകുന്നു.

കാപ്പി, ചായ മുതലായ പാനസാധനങ്ങൾ:-കാപ്പി: ഇക്കാലത്തു കാപ്പി കുടിക്കാത്തവർ വളരെ ദുർലഭമാകുന്നു. നാം കുടിക്കുന്ന കാപ്പി എങ്ങിനെ ഉണ്ടാക്കുന്നു എന്നു നിങ്ങൾക്കു അറിയാമോ? കാപ്പിക്കുരുവിനെ വറുത്തുപൊടിച്ച്, പൊടിയെ നല്ലവണ്ണം തിളക്കുന്ന വെള്ളത്തിൽ ഇട്ട്, ഒരു കഷായമാക്കി, അതിനെ അരിച്ച്, പിന്നെ അതോടുകൂടി പാലും പഞ്ചസാരയും ചേർത്തു കുടിക്കുന്നു. കാപ്പി കുടിക്കുന്നതിനാൽ എന്തു പ്രയോജനം? കാപ്പിയിൽ കാപീനം (Caffeine) എന്നു പറയുന്ന ഒരു സാധനം ഉണ്ടു. ആസാധനം നമ്മുടെ തലച്ചോറിനും ഹൃദയത്തിനും തല്കാലം നല്ലവണ്ണംപ്രവൃത്തിയെടുപ്പാനുള്ള ഒരു ഉന്മേഷത്തെ ഉണ്ടാക്കുന്നു. കാപ്പി മിതമായി കുടിക്കുന്നതായാൽ യൊതൊരു ദോഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/116&oldid=170258" എന്ന താളിൽനിന്ന് ശേഖരിച്ചത്