Jump to content

താൾ:Shareera shasthram 1917.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന .................... മാറ്റങ്ങൾ(തുടർച്ച) 96

ശരീര സുഖത്തിന്നായി അറിയേണ്ടുന്ന വിഷയങ്ങൾ. നാം കഴിക്കുന്ന ആഹാരം ഏതുപ്രകാരം ദീപനം വരുന്നു എന്ന് അറിഞ്ഞുവല്ലൊ. നാം ഭക്ഷിക്കുന്നതായ അരി കായ്കകറിസാധനങ്ങൾ മുതലായവയെ വേവിക്കുന്നതിന്റെ കാരണം എന്താണെന്നു നിങ്ങൾക്കു ഇപ്പോൾ പറയുവാൻ കഴിയുമോ? ഇപ്രകാരം വേവിക്കുതന്നതിനാൽ ദീപനേന്ദ്രിയങ്ങൾക്കു അദ്ധ്വാനം കുറയുന്നു: വേവിച്ചിട്ടില്ലെങ്കിൽ അവയ്ക്കു പ്രവൃത്തി അധികം വേണ്ടിവരുന്നതും അതുനിമിത്തം കേടു സംഭവിക്കുന്നതുമാണ്. നാം ഭക്ഷിക്കുന്നപദാർത്ഥങ്ങൾ എളുപ്പത്തിൽ ദഹിക്കത്തക്കതായിരിക്കേണ്ടതു ഏറ്റവും ആവശ്യമാകുന്നു.

അമിതമായി ഭോജനം കഴിച്ചാൽ ദീപനേന്ദ്രിയങ്ങൾക്കു പ്രവൃത്തി വർദ്ധിച്ച് കേടു സംഭവിക്കുന്നതാണ്. അതുകൊണ്ട് അമിതഭോജനം ഒരിക്കലും പാടുള്ളതല്ല. നിങ്ങൾ ചിലസമയം ആർത്തികൊണ്ടു പലഹാരം പായസം മുതലായതിനെ അമിതമായി കഴിച്ച് അതുഹേതുവായി വയറ്റിൽവേദനകൊണ്ടു ബുദ്ധിമുട്ടീട്ടുണ്ടായിരിക്കാം. ഇങ്ങിനെ ഉണ്ണുന്നതുകൊണ്ടു അജീർണ്ണം, വയറ്റിൽവേദന മുതലായ വ്യാധികൾ ഉണ്ടാവുന്നു. ചില കുട്ടികൾ രാവിലെ 7മണിക്കു വെള്ളച്ചോറ് ഉണ്ണുകയും, 10 മണിക്ക് മുതിർന്ന ആളുകൾ ഉണ്ണുമ്പോൾ അവരുടെ ഒന്നിച്ചും പിന്നെ വീട്ടിലുള്ളവർ ഉണ്ണുമ്പോളെല്ലാം ഊണു കഴിക്കുകയും, കുടവയറന്മാരായി തീരുകയും ചെയ്യുന്നു. ഇങ്ങിനെ പലപ്പോഴും ഊണു ക

18 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/114&oldid=170256" എന്ന താളിൽനിന്ന് ശേഖരിച്ചത്