Jump to content

താൾ:Shareera shasthram 1917.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95 ശരീരശാസ്ത്രം

ആഹാരത്തിലുള്ള വസ, അംഗാരോദം, ഇവയെയും ദീപനം വരുത്തുന്നു. പിത്തരസം വസയെമാത്രം ദീപനം വരുത്തുന്നു.

ഇപ്രകാരം ദീപനം വന്ന ഔജസദ്രവ്യവും അംഗാരോദവും മുമ്പു ആമാശയത്തിൽ കണ്ടതുപോലെ ക്ഷുദ്രാന്ത്രത്തിലുള്ള ചെറിയ രക്തവാഹിനി വഴിയായി രക്തത്തോടു ചേരുന്നു. ദീപനമായ വസ അപ്രകാരം രക്തത്തോടു ഉടനെ ചേരാതെ, പ്രത്യേകമായി ക്ഷുദ്രാന്ത്രത്തിലുള്ള ലോമതങ്ങളിൽകൂടി ചെന്നു പിന്നെ രക്തത്തോടു ചേരുന്നു.

നാം കഴിക്കുന്ന ആഹാരം ആമാശയത്തിലും ക്ഷുദ്രാന്ത്രത്തിലും ചെന്നു, ദീപനം വന്നതിന്നു ശേഷം ഇവയിലിരിക്കുന്ന രക്തവാഹിനികളിലുള്ള രക്തത്തോടു ചേരുന്നു എന്ന് നാം മനസ്സിലാക്കിയല്ലോ. ഇതുപോലെ തന്നെ ബൃഹദാന്ത്രംവഴിയായി ആഹാരം ചെല്ലുമ്പോൾ, ദീപനം വന്ന എല്ലാ വസ്തുവും അതിലിരിക്കുന്ന രക്തവാഹിനികളിലുള്ള രക്തത്തോടു ചേരുന്നു. നാം കഴിക്കുന്ന ആഹാരങ്ങളിൽ ദീപനം വരാത്തത്തും ദേഹത്തിന്ന് ഉപയോഗമില്ലാത്തതുമായ വസ്തുക്കൾ പുരീഷമായി (മലം) തീർന്ന് ഗുദം (Anus) വഴിയായി പുറത്തു പോകുന്നു. രക്തം ദേഹത്തിൽ എല്ലാഭാഗങ്ങളിലും സഞ്ചരിക്കുന്നതായി മുമ്പു പറഞ്ഞുവല്ലൊ. ഇങ്ങിനെ വ്യാപിക്കുന്ന രക്തം അതിൽ ചേർന്നുള്ള ആഹാരത്തെ എല്ലാഅവയവങ്ങൾക്കും കൊണ്ടുപോയി കൊടുക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/113&oldid=170255" എന്ന താളിൽനിന്ന് ശേഖരിച്ചത്