താൾ:Shareera shasthram 1917.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94 ശരീരശാസ്ത്രം

നമാവാനുള്ളത് എത്രയെന്നു നാം നോക്കുക. നാം കഴിക്കുന്ന ആഹാരത്തിൽ ഔജസദ്രവ്യം, അംഗാരോദം, വസ എന്നിങ്ങിനെ മൂന്നു വിധമായ മുഖ്യവസ്തുക്കൾ ഉണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. ഈ മൂന്നുവിധവസ്തുക്കളിൽ ഏതെല്ലാമാണ് ഇതുവരെ ദീപനം വന്നിട്ടുള്ളതായി കണ്ടത്? അംഗാരോദത്തിൽ കുറച്ചൊരു ഭാഗം വായിലും, ഔജദ്രവ്യത്തിൽ മിക്കവാറും ഭാഗം ആമാശയത്തിലും ദീപനമാവുന്നതായി കണ്ടു. അംഗാരോദത്തിൽ അധികം ഭാഗവും ഔജസദ്രവ്യത്തിൽ അല്പം ഭാഗവും വസ മുഴുവനും ഇനിയും ദീപനമാവാനുണ്ടല്ലോ. ഇവ ആമാശയത്തിനിന്നു ക്ഷുദ്രാന്ത്രത്തിൽ ചെല്ലുന്നു.

ക്ഷുദ്രാന്ത്രത്തിൽ (50-ാം പടത്തിൽ നോക്കുക) ഒന്നാം ഭാഗത്തിന്നു പ്രഥമാന്ത്രം (Duodenum) എന്നു പേർ പറയുന്നു. ഈ ഭാഗത്തിൽ വെച്ചാണ് പ്രധാനമായ രണ്ടു ദീപനരസങ്ങൾ ആഹാരത്തോടുകൂടി ചേരുന്നത്. മുൻപറഞ്ഞ ഉമിനീർ ജാഠരാഗ്നി ഇവ രണ്ടും ആഹാരം ചെല്ലുന്ന വഴിയായ വായ ആമാശയം ഇവയിൽ ഉണ്ടാവുന്നതായി നാം കണ്ടുവല്ലോ. എന്നാൽ പ്രഥമാന്ത്രത്തിൽ ചേരുന്ന ദീപനരസങ്ങൾ രണ്ടും യകൃത്ത് (Liver), ആഗ്ന്യാശയം (Pancreas) എന്ന രണ്ടു അവയവങ്ങളിൽനിന്ന് ഉണ്ടായി. ചെറിയ കുഴലുകളിൽകൂടി പ്രഥമാന്ത്രത്തിന്നോടു ചേരുന്നു. യകൃത്ത് പിത്തരസത്തെ (Bile) ഉണ്ടാക്കുന്നു. ഈ പിത്തരസം പിത്താശയത്തിൽ ചേർത്തുവെക്കുന്നതായി നാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/111&oldid=170253" എന്ന താളിൽനിന്ന് ശേഖരിച്ചത്