താൾ:Shareera shasthram 1917.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന .................... മാറ്റങ്ങൾ(തുടർച്ച) 89

നെ ശ്ലേഷ്മാവരണം അല്ലെങ്കിൽ മ്യൂക്കസ് മെമ്പ്രേൻ (mucous membrane) എന്നു പേർ പറയുന്നു. ആമാശയത്തിന്റെ ഉള്ളിലുള്ള ശ്ലേഷ്മാവരണത്തിന്നു പടത്തിൽ കാണിച്ചപ്രകാരം അനേകം മടക്കുകൾ ഉണ്ട്. ഇപ്രകാരം മടക്കുകളോടുകൂടി ഇരിക്കുന്നതിനാൽ പ്രയോജനമെന്ത്? ആഹാരം ആമാശയത്തിൽ ചെന്ന്. അതു



48. ആമാശയത്തിൻ അന്തഃസന്നിവേശം

വലുതാകുമ്പോൾ അതിന്റെ ഉൾഭാഗത്തിലുള്ള ശ്ലേഷ്മാവരണത്തിൽ ഉള്ള മടക്കുകൾ വിരിഞ്ഞു വിസ്താരമായി തീരുന്നു. ഈ ശ്ലേഷ്മാവരണത്തിൽ അനേകം ഗ്രന്ധികൾ ഉണ്ട്. ആഹാരം ആമാശയത്തിൽ ചെന്നു ഉടനെ ഇവ ഒരു മാതിരി ദീപനരസത്തെ ഉണ്ടാക്കി അതിനെ ആഹാരത്തോടുകൂടി ചേർക്കുന്നു. ആ ദീപനരസത്തെ ജാഠരാഗ്നി അല്ലെങ്കിൽ ഗാസ്ത്രിക്ക് ജൂസ്സ് (Gastric juice) എന്നു പറയുന്നു. വായിൽ അംഗാരോദങ്ങളെ ഉമിനീർ അലിയിക്കുന്നതായി മുമ്പു വായിച്ചുവല്ലോ. ഇതുപോലെ ആമാശയത്തിൽ ചെല്ലുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/108&oldid=170250" എന്ന താളിൽനിന്ന് ശേഖരിച്ചത്