90 ശരീരശാസ്ത്രം
ച്ചുവല്ലോ. ഇപ്രകാരം നല്ലവണ്ണം ചവയ്ക്കന്നതിനാൽ നാം കഴിക്കുന്ന ആഹാരത്തെ ദീപനരസങ്ങൾ എളുപ്പത്തിൽ അലിയിക്കുന്നു. ഇങ്ങിനെ ചവച്ചിട്ടില്ലെങ്കിൽ ആഹാരം അലിയുന്നതിന്നു വളരെ നേരം വേണ്ടിവരും. അതുകൊണ്ടു നാം കഴിക്കുന്ന ആഹാരത്തെ ലേശംപോലും ബദ്ധപ്പെടാതെ നല്ലവണ്ണം ചവച്ച് ഇറക്കേണ്ടത് അത്യാവശ്യമാകുന്നു. വായിന്റെ ഉള്ളിൽ ചെന്ന ആഹാരത്തിലുള്ള അംഗാരോദത്തിന്റെ ഏതാണ്ട് ഒരു ഭാഗം ഉമിനീര് അലിയിക്കുന്നു എന്നു മുമ്പു പറഞ്ഞുവല്ലോ. ഇപ്രകാരം ചവച്ച് ഉമിനീരിനോടുചേർന്ന ആഹാരത്തെ നാവു തൊണ്ടവഴിയായി അന്നനാളിയിലേക്കു തള്ളുന്നു. ആഹാരം വായിൽനിന്നു തൊണ്ടവഴിയായി ഗജജിഹ്വികയിൻമീതെ ചെന്നു അന്നനളികയിൽ ചേരുന്നു എന്നു മുൻ ഒരു പാഠത്തിൽനിന്നു മനസ്സിലാക്കിയല്ലൊ. ഇപ്രാകാരം അന്നനാളികവഴിയായി ആഹാരം ആമാശയത്തിൽ ചെല്ലുന്നു.
ആമാശയത്തിന്റെ ഉള്ളിലെ സ്ഥിതിയും അതിൽ ആഹാരത്തിന്റെ പരിണാമവും.
ആമാശയം ഒരു ചെറിയ സഞ്ചിയായിരുന്നാലും, അതിൽ ആഹാരം ചെന്നുചേരുമ്പോൾ അതു ഒരു റബ്ബർ സഞ്ചിപോലെ വലുതാവുന്നു. അന്നനളിക, ആമാശായം, പക്വാശയം മതുലയാവയുടെ ഉൾഭാഗമായി, കുപ്പായങ്ങൾക്കു ഉൾശീല (lining cloth) എന്നപോലെ ഒരു നേരിയ ഉൾതോൽ ഉണ്ട്. അതി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.