Jump to content

താൾ:Shareera shasthram 1917.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12. നാം ഭക്ഷിക്കുന്ന .................... മാറ്റങ്ങൾ 89

ന്റെ എനാമൽ വീണുപോയാൽ ദന്തിനം പുറത്തുകാണും. നാം പല്ലു നല്ലവണ്ണം തേച്ചിട്ടില്ലെങ്കിൽ കറപറ്റി, ഇത്തിൽകെട്ടി, അതിനുള്ളിൽ ഒരു മാതിരി ബീജങ്ങൾ ഉണ്ടാവും. ഈ ബീജങ്ങൾ പല്ലിന്റെ ഉള്ളിലുള്ള ചങ്കത്തെ തിന്ന് പല്ലിനെ ചൊത്തയാക്കുന്നു. ഇതുകൂടാതെ, പല്ലുകളിൽ കറപാറി വൃത്തികെട്ടിരുന്നാൽ ആ പല്ലുകൾകൊണ്ടു ചവയ്ക്കുന്ന ആഹാരം ആ കറയോടുചേർന്നു ഭക്ഷണമാർഗങ്ങളിൽ ചെല്ലുമ്പോൾ ആ അശുദ്ധവസ്തുക്കൾ നിമിത്തം അജീർണ്ണസംബന്ധമായ വ്യാധികൾ ഉണ്ടാവുന്നു. അതുകൊണ്ടു നിങ്ങൾ ദിവസംതോറും രാവിലെ എഴുന്നീറ്റ ഉടൻതന്നെ പൽപ്പൊടികൊണ്ടോ, മറ്റോ പല്ലു തേച്ചു ശുദ്ധമാക്കേണ്ടതാകുന്നു. പിന്നേ ഊണു കഴിഞ്ഞ ഉടനെയുംവിരലുകൊണ്ടു നല്ലവണ്ണം പല്ലുതേച്ചു ശുചിയാക്കേണ്ടതാണ്. പൊടിച്ചു, ശീലപ്പൊടിയാക്കാത്ത ഉമിക്കരികൊണ്ടോ, മണൽ മുതലായതിനെക്കൊണ്ടോ പല്ലു തേക്കുന്നതു കേടാകുന്നു.

12. നാം ഭക്ഷിക്കുന്ന ആഹാരത്തിന്നു ദേഹത്തിൽഉണ്ടാവുന്ന മാറ്റങ്ങൾ

(തുടർച്ച)

നാം കഴിക്കുന്ന ആഹാരം വായിൽ ഉമിനീരിനോടു ചേർന്ന് അതിനെ പല്ലുകൾ ചവയ്ക്കുന്നതായി മുമ്പു വായി

  • 12










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/106&oldid=170248" എന്ന താളിൽനിന്ന് ശേഖരിച്ചത്