Jump to content

താൾ:Shareera shasthram 1917.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11 നാം ഭക്ഷിക്കുന്ന ................ മാറ്റങ്ങൾ 85

ക്കുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. അതുപോലെതന്നെ ഭക്ഷണത്തെ പല്ലുകളുടെ ഇടയിൽ തള്ളിക്കൊടുക്കുന്നതിന്നു വായിൽ എന്താണ് ഉള്ളത്? വായിലിട്ട ഭക്ഷത്തെ നാവ് പല്ലുകൾക്കിടയിൽ തള്ളിക്കൊടുക്കുകയും നല്ലവണ്ണം അറഞ്ഞതിന്നു ശേഷം, തൊണ്ടവഴിയായി അതിനെ ഉള്ളിലേക്കു തള്ളുകയും ചെയ്യുന്നു. ഭക്ഷണം നല്ലവണ്ണം അരയാൻ വേണ്ടി അല്പം ഇമിനീർ അതോടുകൂടി ചേർന്ന്, അതിനെ നനക്കുന്നു. ഭക്ഷണം, വായിൽ ചെന്ന ഉടനെ ഉമിനീർ അധികമായി ഉണ്ടാകുന്നു. ആരെങ്കിലും നിങ്ങളോടു ജിലേപ്പി ലാഡു മുതലായതിനെപ്പറ്റി പറയുമ്പോഴോ, നല്ല ഭക്ഷണത്തിന്റെ വാസന ഏൽക്കുമ്പോഴോ, ഉമിനീർ ഉണ്ടാകുന്നില്ലേ? ഇപ്രകാരം തന്നെ ഭക്ഷണം വായിൽ ചെന്ന ഉടനെ ഉമിനീർഗ്രന്ധികൾ ധാരാളമായി ഉമിനീരിനെ ഉണ്ടാക്കുന്നു. ഈ ഉമിനീർ ഭക്ഷണപദാർത്ഥത്തെ നനക്കുക മാത്രമല്ല ചെയ്യുന്നത് ; അതിലുള്ള അംഗാരോദത്തെ അല്പം അലിയിക്കുകയും ചെയ്യുന്നു.

പല്ലുകൾ. പല്ലുകൾ ഭക്ഷണപദാർത്ഥത്തെ അരക്കുന്നു എന്നു നാം മുമ്പു പറഞ്ഞുവല്ലൊ. ഇനി, പല്ലുകളുടെ സന്നിവേശത്തെപ്പറ്റി ആലോചിക്കുക. നിങ്ങളുടെ വായിൽ എത്ര പല്ലുകൾ ഉണ്ട്? മേൽ വരിയിൽ 16-ഉം, കീഴ്വരിയിൽ 16-ഉം ഇങ്ങിനെ 32 പല്ലുകൾ ഉണ്ടു. മേൽവരി പല്ലുകൾ ഏതു ക്രമത്തിൽ ഇരിക്കുന്നുവോ അതേക്രമത്തിൽ തന്നെയാകുന്നു കീഴ്വരി പല്ലുകളും ഇരിക്കുന്നതു. മേൽവരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shareera_shasthram_1917.pdf/102&oldid=170244" എന്ന താളിൽനിന്ന് ശേഖരിച്ചത്