ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
84 ശരീരശാസ്ത്രം
നാം ഭക്ഷിക്കുന്ന ആഹാരത്തിനു ദേഹത്തിൽ ഉണ്ടാവുന്ന മാറ്റം. നമ്മുടെ ദേഹത്തിൽ ആഹാരം ഏതു മാർഗ്ഗമായി ചെല്ലുന്നു എന്നു നിങ്ങൾ ഓർമ്മവെക്കണം. (45-ാം പടം നോക്കുക). നാം കഴിക്കുന്ന ആഹാരം ഒന്നാമതായി വായിൽ ചെല്ലുന്നു. വായിൽ ചെന്ന ഉടനെ അതിന്നു സംഭവിക്കുന്നതെന്താണെന്നു നിങ്ങൾ പറയുമോ? നാം ഭക്ഷണത്തെ വായിലിട്ടു ചവയ്ക്കുന്നു. കടല, അപ്പം, വട മുതലായ വസ്തുക്കളെ വായിൽ ഇട്ടു നന്നായി തിരിക്കല്ലിൽ അരിപ്പൊടി എന്നപോലെ പല്ലുകൊണ്ടു അരക്കുന്നില്ലയോ? തിരിക്കല്ലിന്നു തുല്യമായി നമുക്കു പല്ലുകൾ ഉണ്ട്. തിരിക്കല്ലിൽ കൂടെക്കൂടെ മേൽക്കല്ലിനെ പൊന്തിച്ച് അരി തള്ളിക്കൊടു
4. 6 പല്ലുകൾ
1-2 ഛേദകദന്തങ്ങൾ;
3. നായ്പല്ലു്;
4-8 അണപ്പല്ലുകൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.