ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
എന്നാലുമതിൽ സ്വാർത്ഥത്തിൻ പ്രാതൽ-
തന്നെയേകാനശക്ത നീ.
നീങ്ങുന്നൂ നിമിഷങ്ങളോരോന്നായ്-
മാന്ദ്യം കാലത്തിനില്ലല്ലോ.
വാനിൻ പതക്കമാ മണിത്താര
വീണനേരത്താണങ്ങതാ,
മാലിനീതടസീമയിലൊരു
മാലതീകുഞ്ജഗർഭത്തിൽ
ഗാഢപരിഷ്വംഗോത്സുകമാകും
മാതൃവക്ഷസ്സിന്നുഷ്ണവും;
ചുംബനപരമാകുമമ്മതൻ
ചെഞ്ചുണ്ടിന്നണിമുദ്രയും;
മായുകയല്ല, മങ്ങിയുമില്ലാ-
ത്താരോമൽപ്പൊന്നുപൂന്തനു
മന്ദഹാസാഞ്ചിതാസ്യം നിദ്രയിൽ
മിന്നി മേവുന്നൂ പുൽത്തട്ടിൽ!
അന്തമറ്റ വാനുറ്റുപാർക്കുന്നൂ
പൊന്താരകളാം കൺകളാൽ.
മന്ദപവനൻ താലോലിക്കുന്നു;
മന്നാ മൈ തടവീടുന്നൂ.
3
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.