Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
VII

കണ്വമഹർഷി വ
    ന്നില്ല തന്നാശിസ്സു
ധന്യനയച്ചിരി
    യ്ക്കുന്നു ദൂതൻവഴി
അന്തഃപുരാന്തര
    മാർന്നു മഹിഷിയോ
ടന്തർമ്മുദാ നർമ്മ
    മോതവെയൂഴിപൻ
ചൊന്നാൻ തുടർന്നുട
     നന്വേഷണം ചെയ്‌വു
ധന്യരായീടും ഭ
     വൽസഖീയുഗ്മവും
ചങ്ങാതിമാരെ മ
     റക്കായ്ക്കിലും ക്ഷണം
തന്നാഥക്‌ത്രത്തിൽ
     നിന്നു പേർ കേൾക്കവെ
ഓതാവതല്ലാത്ത
    ചിത്തവികാരമാ
ർന്നേതേതുരയ്ക്കേണ
     മെന്നവൾ വെമ്പവെ

53










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/56&oldid=207058" എന്ന താളിൽനിന്ന് ശേഖരിച്ചത്