ശകുന്തള
"അമ്മയ്ക്കെന്തേ മൌഢ്യമിപ്പോൾ? വരു, "പിടിച്ചുടു-
നിർമ്മായ മച്ഛനോടുണ്ണി വലിഞ്ഞടുത്തു (തുണി
അങ്ങിങ്ങിഴയറ്റു വീണ സൽപ്രേമ ശൃംഖലയെപ്പൊൻ
കണ്ണിയായി നിന്നു യോജിപ്പിക്കെക്കണ്മണി
ഗഗനവുമുഡുക്കളാൽ പുളകമിയന്നു, രാഗ
വികാരമില്ലാതില്ലൊരു ജഡവസ്തുവും
ശകുന്തളേ സവാത്സല്യമൊരാഹ്വാനം കേട്ടക്ഷണം
വികലചേതസാകിലു മവളുണർന്നൂ
'സതീവ്രത'മോർമ്മിപ്പിച്ചാനിരുകരങ്ങളും പൊക്കി
യതീശൻ"കല്യാണമസ്തു"വെന്നൊരാശിസ്സാൽ
"രാജർഷേ,"തുടർന്നാൻ ഗുരു,"തപ്തകാഞ്ചനമെന്നോണം
രാജിയ്ക്കും ശപ്തമായ് മുക്തികൊണ്ടൊരിപ്രേമം
ഉണ്ണി,യോമൽഭരത,നീ നവ്യനമ്രാട്സ്ഥാപകനായ്
മന്നിൽ"-മുഴുമിച്ചില്ലാശി,സ്സുണ്ണി തടഞ്ഞാൻ
"ഗുരോ,പോവുകയിതാ ഞങ്ങളിന്നെന്നച്ഛനോടു-
മൊരുമിച്ചു, ഞാനെൻ രാജ്യം വാഴുമിന്നുതാൻ"
രാജോചിതപ്രൌഢ്ചേർന്നബ്ബാലിശത ലാലസിയ്ക്കെ
കാനനാന്തമാ പ്രഭയിലാകെ മുഴുകി.
ആശിസ്സിനുയർത്ത കയ്യാലാരോമലെപ്പൂണ്ടണച്ചു
വാത്സല്യലാളനമേകി നിന്ന നിമിഷം
സർവ്വസംത്യാഗിയാകുമാ മരീചിഗാർഹസ്ഥ്യസുഖ-
പ്രലോഭനം ഭയന്നോ ഹൃത്തേകാഗ്രമാക്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.