താൾ:Shakunthala (Poorva bhagam) 1947.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
VI

     ആത്മശുദ്ധി ശങ്കിയ്ക്കയില്ലാരെയു,മപ്പതിവ്രത
സ്വാത്മനാഥപദം കുുപ്പിയിടരെന്നിയെ

'ക്ഷമിയ്ക്കകെ, ന്നുല്ക്കണയാകുുമ്പിയോരപ്രിയഫസ്സം
സമുൽസുകയാക്കി ലജ്ജിയ്ക്കിലും തന്വിയെ

ആമോതിരം മുഴറിനാൾ; സാനുശയം രാജനോതി,
ധീവരന്നു വലയിൽ പെട്ടിതു കിട്ടവെ,

ഓമനേ,ഞാൻ പാപപരിഹാരത്തിന്നസാദ്ധ്യമായി-
ത്തീരുകിലെന്നോർത്തുഴന്നേൻ രാജ്യപ്രേമത്താൽ."

ആ വാക്കിലുള്ളാശയം രോമാഞ്ചകഞ്ചുകിതയാക്കി-
ബ്ഭാവജ്ഞയാമോമലാളെ,യെന്നിരിക്കിലും

സാവധാനമുരച്ചാൾ"മൽതപോവിഘ്നമാകെത്തീർന്നൂ
ചേവടിയിലർപ്പിക്കുന്നേനങ്ങേക്കുഞ്ഞിനെ

യഥാകാലം മുടിചൂടിച്ചവനെ, യങ്ങിഷ്ടപ്പെട്ടാ
ലിതേ സ്ഥനമന്ത്യശ്രമോചിതമാണെന്നും"

എന്തോ നിഗൂഢാർത്ഥം തേടുംപദത്തെയെന്നോണംരാജാ-
വന്തികസ്ഥപ്രിയാമുഖത്തുറ്റുനോക്കിനാൻ.

വ്യഥാസംശയങ്ങൾ പൂണ്ടു മിഥോമൌനംനില്ക്കും പിതാ-
ക്കളോടോടിയടുത്തിതസ്സർവ്വദമനൻ.

"അതെയതേ,"ചൊന്നാനവ"നമ്മേ,ഗുരു,വോതിയെ
പിതാവാണിതെന്നുതന്നെ"-വെമ്പിത്തുടർന്നാൻ(ന്റെ)

51
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/54&oldid=207055" എന്ന താളിൽനിന്ന് ശേഖരിച്ചത്