Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
 

സാർവ്വഭൌമന്നു ഞാൻ ചെയ്ത തെറ്റെന്തൊന്നാ-
ണാവിധമന്നെന്നെ സംത്യജിപ്പാൻ.

ഓർമ്മയതുൾവിറകൊച്ചൂ സാധ്വിയെ
പ്രേമക്കുരുന്നപ്പോളോടിയെത്തി.

"പുത്രനാണെത്രെഞാനമ്മേ, 'യയാൾ'ക്കതു
ദുഷ്യന്തനല്ല,ല്ല വന്നു നോക്കൂ,

ആണെങ്കിലെന്തിഷ്ടമാണെനി,യ്ക്കിങ്ങേവം
കേണന്തിയാക്കൊല്ല പോരൂ വേഗം."

നിശ്ചലധ്യാനത്തെക്കൂസാതെ, യമ്മതൻ
വല്ക്കലത്തുമ്പു വലിച്ചു കുട്ടൻ

തുള്ളിത്തുളുമ്പിവന്നെത്തിയ ഭാസ്വാനെ
കല്യ, കാല്യാംഗനയെന്നപോലെ

സർവ്വം മറന്നു തുടർന്നാൾ ശകുന്തള
സർവ്വദമനനെ ഛായപോലെ.

50










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/53&oldid=207054" എന്ന താളിൽനിന്ന് ശേഖരിച്ചത്