താൾ:Shakunthala (Poorva bhagam) 1947.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
 

 വിപ്രയോഗത്തിലും ദുസ്സഹം താൻ പുന-
ർദ്ദർനജന്യമാമേതോ ഭാവം.

ദുഷ്കരമാമാ മിനുട്ടിനു മുമ്പുണ്ടാ-
മുൽക്കണ്ഠ മൂർഛയണച്ചീടായ്കിൽ.

ആരമ്യമാകിലു,മേതു ഭാവത്തിനും
പാരമ്യമുള്ളുലച്ചീടുവൊന്നാം.

മറ്റൊരു ഭാഗത്തൂടോട്ടിനാചിന്തയെ
മുറ്റും മനോഹരി,"ഞാൻ പിഴച്ചൂ,

എന്തിന്നിനിയ്ക്കിന്നിമേലാപ്പുറംപൂച്ചു
ചിന്തുന്ന ദുഃസ്വാദ്യാപക്വഫലം?
 
എന്തിന്നിനിയ്ക്കിന്നിമേലാ വിഷം തൂകും
ചന്തം കലരുന്ന സർപ്പപോതം?

അക്കയ്പ്പിനിയും ശമിപ്പതേയുള്ളു, ഭീ
മെത്തും വിഷാഗ്നിയെറ്റാറിയില്ലാ.

വീണ്ടുമാ ഹൃത്തും ഞരുക്കുന്ന ശൃംഖല
പൂണ്ടുവിഷമാച്ചീടേണമോ ഞാൻ?

ഇല്ല ചവിട്ടിയ കാൽ പിടിക്കില്ല ഞാൻ,
നല്ലാരവമതിയിൽ സുഖിയ്ക്കാ.

പ്രോമപ്പകിട്ടേന്തി വന്നൊരക്കാമത്തെ-
ക്കാമം ഞാനാരാധിച്ചുള്ളതെന്യേ

49
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/52&oldid=207053" എന്ന താളിൽനിന്ന് ശേഖരിച്ചത്