Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
V

എന്തോതി നീ സഖി ചൊല്ലുകൊരിയ്ക്കൽകൂ-
ടെന്തായീടിലുമശ്ശോഭനോകേതി.

വ്യർമെന്നാകിലുമിഷ്ടകാർയ്യോക്തികൾ
തുഷ്ടി ചേർത്തീടുമെന്നോരുകില്ലേ?

"എന്നാർയ്യപുത്രനുണ്ടാശ്രമോപാന്തത്തിൽ,
പൊന്നോമൽ കൊണ്ടുപോയ് തന്നച്ഛനെ!!

എന്നയി-ജ്ജീർണ്ണതപസ്വിനി-യെയുമ-
ദ്ധന്യനന്വേഷിപ്പി,തെന്തിതെല്ലാം?"

സ്വപ്നമാണെങ്കിലുണരാതിരിയ്ക്ക ഞാ-
നുൾഭ്രമമെങ്കിൽ ശമിയ്ക്കായ്കതും.

ഇല്ലി,ല്ലുറങ്ങീലഴലിലും ഭ്രാന്തിയീ-
ചെല്ലക്കിടാവുള്ള കാലമേലാ.

തത്വമിതായിടാം- സൽകാലകാല്യമി-
ന്നെത്രതാൻ ശോഭനമായിക്കൂടാ?

നന്ദി ഞനെന്തോതുമെൻതോഴി,യുൽക്കണ്ഠ-
യന്വേഷിച്ചീടും മുമ്പോടി തുഷ്ടി.

ആ നവ്യോപഹാരമർപ്പിച്ചീടേണ്ടതു-
ണ്ടാ വനവാസികക്കെല്ലാമവൾ.

സൌരഭ്യവാഹിയാം കാറ്റിൻഫാലാശയേ
താരോലുമാ ഹൃദയത്തിനുള്ളൂ.

* * * *
48












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/51&oldid=207049" എന്ന താളിൽനിന്ന് ശേഖരിച്ചത്