ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
എന്തോ കഥിയ്ക്കുവാൻ വെമ്പി , വിറയാർന്ന
ചുണ്ടിൽ രദനാഭയേറി ;
സന്ധ്യാരുണിമയിൽ ചന്ദ്രികയെന്നപോൽ
ബന്ധുരത്വം വിധം മാറീ ;
ചിന്നിച്ചിതറിന കാറിരുകുന്തള-
ത്തിന്നിടയ്ക്കീക്ഷിയ്ക്കും മേനി-
ശാരദാകാശാഭ താഴ്ത്തീ , വടിവൊത്ത
ചാരുതയ്ക്കെങ്ങൊരു ഹാനിഃ
അസ്സൌഭഗപ്രവാഹത്തചിലൊലിയ്ക്കുവോ-
രസ്സതിതന്മനഃപോതം
ചഞ്ചലമായ് ക്ഷണ,മാരോമലക്ഷമം
"വഞ്ചന" യെന്നാൻ സക്രോധം.
ഭാവിജ്ഞനേകിയ "സർവ്വമേനാ"ഖ്യ
നീ, വർത്ഥമാക്കില്ലെന്നോതി
ആജന്മവാസന,യെന്നാശ്വസിയ്ക്കെയ-
ശ്ശോഭന തോറ്റ മനസ്സാൽ
താനേ മറന്നങ്ങു നില്ക്കും പുമാനുടെ
ധ്യാനം നിലച്ചിതു പാടെ
നിർന്നിമേഷങ്ങളായീടെ,ത്തദക്ഷിക-
ളൊന്നുഴന്നു ധാത്രികൂടെ
ന്നോടി നോക്കുവാനാനവരംഗത്തി-
ലിന്ദുവും മന്നിലേയ്ക്കാഞ്ഞു.
9
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.