താൾ:Shakunthala (Poorva bhagam) 1947.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

കൈതടഞ്ഞാവലാതിപ്പെടും ധാത്രിയോ- ടീർഷ്യയാ ചൊല്പിതൊരുണ്ണി.

"എണ്ണാതെയിന്നിതിൻ വായിലെപ്പല്ലുക- ളെന്നെ വിടൂ, ഞാൻ പോരില്ലാ."

എന്തൊരധൃഷ്യത, യെന്തു തേജസ്വിത- യെന്തൊരലൌകികശക്തി?

സിംഹി വളർത്തുപശുവായി, കുട്ടനോ സിംഹമായ് തന്നഗ്രഭൂവിൽ

ശാന്തി സഹിച്ചില്ലാ, വീർയ്യപ്രഗത്ഭത താന്തയായ് കേവലം തന്വി.

"മറ്റെന്തും നല്കിടാമോമനേ," യെന്നവൾ തെറ്റിച്ച മാർഗ്ഗം കാര്യാർത്ഥം

"പിട്ടാണല്ലല്ലി"യക്കുട്ടിത്വം മുന്നിട്ടു ധൃഷ്ടതയാലേ സമൃദ്ധം

വിട്ടില്ല സിംഹത്തെ, പ്പിൻതിരിഞ്ഞോമന ചെറ്റു ശങ്കിച്ചാലോചിയ്ക്കെ,

ചിന്താകുടിലഭ്രൂലീലാവിലാസമ- ച്ചെന്താർവദനാഭ കൂട്ടീ;

ചിന്നും കുനുകുന്തളാരമ്യമാകുമ- ഗ്ഗണ്ഡമധരാഭ പറ്റീ;

46


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/49&oldid=207030" എന്ന താളിൽനിന്ന് ശേഖരിച്ചത്