Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

തന്നെത്താൻ മറക്കുമ- സ്സാർവ്വഭൗമത്വം കണ്ടു ദുർന്നിരീക്ഷ്യരായ് തീർന്ന തന്നനുയായീജനം

വന്നപോൽ മടങ്ങുന്നു, ഗൌതമി സശങ്കയായ് നിന്നു നോക്കുന്നു പിന്നോ- ട്ടൊന്നുരണ്ടിട വീണ്ടും.

നിർമ്മമം, മാനംകെട്ട തൻനില നിനച്ചെന്തോ തമ്മിലോരുവെദ്ധന്യ- മാകുമസ്സഭാതലം.

നിശ്ചലം വിയർത്ത കൈ- പ്പടത്തിൽ തല ചായ്ചു നിശ്ചയം വരാതൊന്നും തന്നാഥനിടരേൽക്കേ.

ചുറ്റിടം സമീക്ഷിയ്ക്കാൻ ശക്തയല്ലാതെ,യഞു പറ്റിനില്ക്കുവാൻ ധൈർയ്യം

പോരാതെ ലവലേശം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/34&oldid=206997" എന്ന താളിൽനിന്ന് ശേഖരിച്ചത്