Jump to content

താൾ:Shakunthala (Poorva bhagam) 1947.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ഒടുവിൽ ജനാന്തികം ധിക്കരിപ്പോളും തന്നോ- ടിടപെട്ടോരച്ചിത്ര- മോരോന്നും വച്ചവൾ

ഉടനൊക്കയും മായ്ക്കു- മുൾക്കളം വിശുദ്ധമാ- ക്കിടുവാൻ കൊതിച്ചെന്നാ- ലന്ത്യമായൊരാ രംഗം

വിസ്തൃതസഭാതലം പണ്ഡിതാമാത്യാദ്യന്യ- മർത്ത്യസംവൃതം, ശില്പ- കൌശലനിദർശനം,

മധ്യസ്ഥസിംഹാസനാ- വിഷ്ടനായിരിപ്പോരാ- ദുഷ്യന്തമഹാരാജാ,- വന്തികസ്ഥയാം താനും.

ആഴിതന്നടിയിലെ രത്നത്തെ,ത്തിരത്തല്ലിൽ പൂഴിയിലേറിക്കൊണ്ടാൽ

കളിക്കല്ലാക്കാമാർക്കും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/33&oldid=206996" എന്ന താളിൽനിന്ന് ശേഖരിച്ചത്