ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശകുന്തള
മൂർച്ഛ തീർന്നപ്പോൾ മാതൃ- വക്ഷസ്സിലമർന്നവ- ളാശ്വസിച്ചാ"ളീ നാശം നന്മയ്ക്കു വളമായീ."
ആശയൊന്നല്ലാതേതീ ദുർഘടപഥത്തിങ്കൽ പേശലപദം തുട- ർന്നൂന്നിയ്ക്കും സഹായിനി
എന്നാലുമിടയ്ക്കിട- യ്ക്കാ ഭൂതകഥാഭൂതം തന്വിയെപ്പീഡിപ്പിയ്ക്കും സന്തതസ്മരണയാൽ
അപ്പൊഴൊക്കയും തപഃ- പ്രാഭവത്താലാ രംഗ- മപ്രമേയമാം ശാന്തി സാന്ത്വനൗഷധമേകും.
സഖിമാരൊന്നിച്ചന്നു വൃക്ഷസേചനം ചെയ്കെ പ്രകടീകൃതപ്രേമം
പ്രത്യക്ഷനായദ്ദേഹം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.