താൾ:Shakunthala (Poorva bhagam) 1947.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

മാമുനി മരീചിത- ന്നാശ്രമോപാന്തത്തിൽ വെ- ച്ചോമന, ജനിത്രിയെ- ക്കേട്ടറിഞ്ഞിതു മോദാൽ

അമ്മയോടീമട്ടാദ്യം- ചേർന്നമർന്നോരാ മാത്ര വർണ്ണാനാതീതം, ഭാഷ- യ്ക്കില്ലതിൽ പ്രവേശനം!

കാപട്യം കലരാത്ത, വിശ്വാസം വെടിയാത്ത കാനനവാസീജനം പോയ രംഗമേ വീണ്ടും.

ഒട്ടൊരു ഭേദം, വായ്ച- ദൗഹൃദം, സ്ത്രീത്വത്തിന്റെ പട്ടാഭിഷേകോത്സവ- സംരംഭം തികവായി

ദിവ്യമാ നിധിയർഹി- ച്ചീടുമർച്ചന ചെയ്വാൻ ഭവ്യതാപസവൃത്തി,

മാതൃവാത്സല്യാസ്വാദം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/31&oldid=206994" എന്ന താളിൽനിന്ന് ശേഖരിച്ചത്