താൾ:Shakunthala (Poorva bhagam) 1947.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകുന്തള

ഒക്കയും കുമാരികേ, നീയറിഞ്ഞീടും, പുത്ര- സൽകൃതി ലഭിച്ചാകിൽ ദൈവകാരുണ്യത്തിനാൽ

ഇന്നു ഞാൻ "മാപ്പെ"ന്നെന്റെ വാത്സല്യക്കുരുന്നിന്റെ മുന്നിൽ വന്നിരന്നപ്പോൾ ദുർവ്വിധേ, ചതിച്ചോ നീ?

മേനകാമൃദുഹസ്ത- മാദ്യമായ് സാധുസ്നേഹ- ത്തേന്മഴ പെയ്തു രാജ- ധിക്കൃതപ്രേമത്തിന്മേൽ.

ആരുപേക്ഷിച്ചാലെന്ത- തെന്തിനായാലെന്തേ, സ്വീ- കാരയോഗ്യരാണമ്മ- യ്ക്കാത്മജരാജന്മാന്തം.

ക്ഷണമൂർച്ഛയിൽനിന്നു- മുയരുമിടകൊണ്ട- ത്തനയാതനു താങ്ങി-

യപ്സരസ്സുയർന്നുപോയ്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Shakunthala_(Poorva_bhagam)_1947.pdf/30&oldid=206993" എന്ന താളിൽനിന്ന് ശേഖരിച്ചത്